scorecardresearch
Latest News

സാഹിത്യ അക്കാദമിക്കു മുന്നിൽ കമൽ സി.ചവറയുടെ പട്ടിണിസമരം

എഴുത്തുകാരുമായി ബന്ധപ്പെട്ട വിഷയമായതിനാൽ സാഹിത്യ അക്കാദമി ഇതിൽ ഇടപെടണം. തനിക്കെതിരെയുള്ള കേസ് പിൻവലിക്കാൻ തീരുമാനം ഉണ്ടായില്ലെങ്കിൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം തുടങ്ങും

kamal c chavara

തൃശൂർ: സാഹിത്യ അക്കാദമിക്കു മുന്നിൽ എഴുത്തുകാരൻ കമൽ സി. ചവറയുടെ പട്ടിണിസമരം. യുഎപിഎ കേരളത്തിൽ നടപ്പാക്കാതിരിക്കുക, തനിക്കെതിരായ കള്ളക്കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അദ്ദേഹം സമരം നടത്തുന്നത്.

തന്റെ കാര്യത്തിൽ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ നിശബ്ദത പാലിക്കുകയാണെന്നു കമൽ പറഞ്ഞു. ദേശീയ ഗാനത്തെ അപമാനിച്ചെന്നാരോപിച്ചാണ് എനിക്കെതിരെ യുഎപിഎ ചുമത്തിയത്. കേസ് പുനഃപരിശോധിക്കുമെന്നു പൊലീസ് പറഞ്ഞിരുന്നു. എന്നാൽ നാളുകൾ കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല. അതിനാലാണ് സമരം തുടങ്ങിയത്. എഴുത്തുകാരുമായി ബന്ധപ്പെട്ട വിഷയമായതിനാൽ സാഹിത്യ അക്കാദമി ഇതിൽ ഇടപെടണം. തനിക്കെതിരെയുള്ള കേസ് പിൻവലിക്കാൻ തീരുമാനം ഉണ്ടായില്ലെങ്കിൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം തുടങ്ങുമെന്നും കമൽ അറിയിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kamal c chavara starving strike before thrissur