scorecardresearch
Latest News

കല്ലുവാതുക്കല്‍ മദ്യദുരന്തം: മണിച്ചന്‍ ജയില്‍ മോചിതനായി

ജയില്‍ നടപടികളെ പൂര്‍ത്തിയാകാതിരുന്നതിനാലാണ് മണിച്ചന്റെ മോചനം ഒരു ദിവസം വൈകിയത്

കല്ലുവാതുക്കല്‍ മദ്യദുരന്തം: മണിച്ചന്‍ ജയില്‍ മോചിതനായി

തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ ശിക്ഷിക്കപ്പെട്ട മണിച്ചന്‍ ജയില്‍ മോചിതനായി. ജയില്‍ നടപടികളെ പൂര്‍ത്തിയാകാതിരുന്നതിനാലാണ് മണിച്ചന്റെ മോചനം ഒരു ദിവസം വൈകിയത്. തിരുവനന്തപുരം നെട്ടുകാല്‍ത്തേരിയിലെ തുറന്ന ജയിലില്‍ നിന്നായിരുന്നു മണിച്ചന്‍ പുറത്തിറങ്ങിയത്.

ജയിലിന് പുറത്ത് മണിച്ചന് വന്‍ സ്വീകരണമായിരുന്ന മണിച്ചന് സുഹൃത്തുക്കള്‍ നല്‍കിയത്. മഞ്ഞ ഷാള്‍ അണിയിച്ചായിരുന്നു മണിച്ചനെ വരവേറ്റത്. ജയിലിന് പുറത്തിറങ്ങിയ മണിച്ചന്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയാറായില്ല. ചിറയന്‍കീഴിലുള്ള വീട്ടിലേക്കായിരുന്നു ജയിലില്‍ നിന്നുള്ള മണിച്ചന്റെ മടക്കം.

രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് മണിച്ചന്‍ ഉള്‍പ്പടെ 33 കുറ്റവാളികളെ മോചിപ്പിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിഴയായി 30.45 ലക്ഷം രൂപ ഈടാക്കി മോചിപ്പിക്കാനായിരുന്നു കോടതിയുടെ ഉത്തരവ്. തുക അടയ്ക്കാന്‍ കഴിയാത്തതിനാല്‍ മണിച്ചന്റെ മോചനം നീണ്ടു.

കഴിഞ്ഞ 21 വര്‍ഷമായി ജയിലില്‍ കിടക്കുന്നതിനാല്‍ ഇത്രയും തുക അടയ്ക്കാന്‍ മണിച്ചന് സാധിക്കില്ലെന്ന് ചൂണ്ടിക്കാണിച്ച് ഭാര്യ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് പിഴ ഒഴിവാക്കി മോചനം സാധ്യമാക്കാന്‍ കോടതി ഉത്തരവിട്ടത്. ഇന്നലെ മണിച്ചന് മോചനം ലഭിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ നടപടികള്‍ വൈകുകയായിരുന്നു.

2000 ഒക്ടോബര്‍ 21-നായിരുന്നു കേരളത്തെ നടുക്കിയ കല്ലുവാതുക്കല്‍ മദ്യദുരന്തം ഉണ്ടായത്. 31 പേരാണ് മരിച്ചത്, നിരവധി പേര്‍ക്ക് കാഴ്ച നഷ്ടപ്പെടുകയും മറ്റ് ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്തു. അപകടം നടന്നിട്ട് ഒരു മാസത്തിന് ശേഷമായിരുന്നു മണിച്ചനെ പൊലീസ് പിടികൂടിയത്. നാഗര്‍കോവിലില്‍ വച്ചായിരുന്നു അറസ്റ്റ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kalluvathukkal hooch tragedy manichan out of jail

Best of Express