തിരുവനന്തപുരത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ച നവവധുവിന്റെ ഭർതൃമാതാവ് മരിച്ച നിലയിൽ

മരുമകള്‍ ആതിരയെ ഇക്കഴിഞ്ഞ ജനുവരി 15 ന് കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു

കല്ലമ്പലം, kallambalam shyalama death, ആതിരയുടെ മരണം, kallambalam death, kallambalam athira, athira mother in law, athira death news, athira death, iemalayalam, ഐഇ മലയാളം

കല്ലമ്പലം: തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നവവധു ആതിരയുടെ ഭര്‍തൃമാതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. കല്ലമ്പലം സുനിതാ ഭവനില്‍ ശ്യാമളയാണ് മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള കോഴിഫാമിലായിരുന്നു ശ്യാമളയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരുമകള്‍ ആതിരയെ ഇക്കഴിഞ്ഞ ജനുവരി 15 ന് കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.

വിവാഹം കഴിഞ്ഞ് ഒന്നര മാസം പിന്നിടുമ്പോഴായിരുന്നു കൈകളുടെ ഞരമ്പും കഴുത്തും മുറിച്ച് രക്തംവാര്‍ന്ന നിലയിൽ ആതിരയുടെ മൃതദേഹം കണ്ടത്. ഭര്‍ത്താവ് ശരത്ത് അച്ഛനൊപ്പം ആശുപത്രിയില്‍ പോയിരിക്കുകയായിരുന്നു.

ആതിരയുടെ മരണം ആത്മഹത്യയെന്നായിരുന്നു പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. എന്നാൽ കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് എത്തിയിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ആതിരയുടെ ഭര്‍തൃമാതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ കല്ലമ്പലം പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

ആതിരയുടെ മരണത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. ഭര്‍ത്താവുമായി ആതിരയ്ക്ക് പ്രശ്നങ്ങള്‍ ഇല്ലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഭര്‍തൃമാതാവായ ശ്യാമള ഇടയ്ക്കിടെ വഴക്കിട്ട് വീട്ടിൽ നിന്ന് പോകാറുണ്ടായിരുന്നുവെന്ന് ആതിരയുടെ വീട്ടുകാര്‍ ആരോപിക്കുന്നുണ്ട്. ആതിരയുടേത് കൊലപാതകമാകാൻ വിദൂര സാധ്യത മാത്രമാണുള്ളതെന്നാണ് പൊലീസ് പറയുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kallambalam athira death case mother in law dies

Next Story
സർക്കാർ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം സാധ്യത 23,000-25,000, കൂടിയത് 1.4 ലക്ഷം; ശമ്പളക്കമ്മിഷൻ റിപ്പോർട്ട്FD Interest Rates, Fixed Deposit Interest Rates 2019, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com