scorecardresearch

കല്ലട ബസിലെ അതിക്രമം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

സംഭവത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ഗതാഗത കമ്മീഷണര്‍ സുധേഷ് കുമാര്‍ ഐപിഎസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

Kallada Bus, കല്ലട ബസ്, Passengers Attacked, യാത്രക്കാർക്ക് മർദനം, Kerala , കേരള, Social Media

കൊച്ചി: യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ സുരേഷ് കല്ലട ബസിലെ രണ്ട് ജീവനക്കാരെ കൂടി അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി ഗിരിലാല്‍, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ബസ് ഡ്രൈവറടക്കം നാല് പേര്‍ അറസ്റ്റിലായിരുന്നു. കേസിന് ആസ്പദമായ ബസ് പൊലീസ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തിട്ടുണ്ട്. സംഘം ചേര്‍ന്ന് മര്‍ദിച്ചതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന തൃക്കാക്കര എസിപി സ്റ്റുവര്‍ട്ട് കീലര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Read More: കല്ലടയ്‌ക്കെതിരെ നടപടിയെടുക്കുമ്പോ ആയിരക്കണക്കിന് സ്ത്രീകള്‍ സന്തോഷിക്കുന്നുണ്ടാകും: ദുരനുഭവം പങ്കുവച്ച് അരുന്ധതി

സംഭവത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ഗതാഗത കമ്മീഷണര്‍ സുധേഷ് കുമാര്‍ ഐപിഎസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സുരേഷ് കല്ലട ബസ് സര്‍വ്വീസിലെ രണ്ട് ജീവനക്കാരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. ജിതിന്‍, ജയേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അതിന് പിന്നാലെയാണ് മറ്റ് രണ്ട് ജീവനക്കാരെ കൂടി അറസ്റ്റ് ചെയ്തത്.

Read More: സുരേഷ് കല്ലടയുടെ വൈറ്റില ഓഫീസ് അടപ്പിച്ചു; മുഖം നോക്കാതെ നടപടിയെന്ന് പൊലീസ്

പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍, തിരുവനന്തപുരം സ്വദേശി അജയ് ഘോഷ് എന്നിവരെയാണ് ജീവനക്കാര്‍ മര്‍ദിച്ച് ബസില്‍ നിന്ന് ഇറക്കിവിട്ടത്. അജയ് ഘോഷ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്.

ഹരിപ്പാട് നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്ത ജേക്കബ് ഫിലിപ്പ് എന്നയാളാണ് മര്‍ദനത്തിന്റെ വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. ഇത് വൈറലായി. പിന്നീട് സുരേഷ് കല്ലട ബസിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kallada bus case two more arrested social media protest

Best of Express