/indian-express-malayalam/media/media_files/uploads/2020/01/kaliyikkavila-murder.jpg)
തിരുവനന്തപുരം: കളിയിക്കാവിള അതിർത്തി ചെക്പോസ്റ്റിൽ എഎസ്ഐയുടെ കൊലപാതകത്തിലേക്ക് നയിച്ചത് വൈരാഗ്യമെന്ന് പ്രതികളുടെ മൊഴി. സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. പ്രതികൾ കുറ്റം സമ്മതിച്ചെന്ന് പൊലീസ് വ്യക്തമാക്കി. രണ്ടു പ്രതികളെയും മൂന്ന് ദിവസത്തേക്ക് റിമാൻഡിൽ വിട്ടു.
അതേസമയം പ്രതികളുടെ ഐഎസ് ബന്ധം അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. ഭരണകൂടത്തൊടും പൊലീസിനോടുമുള്ള പ്രതികാരമെന്ന നിലയ്ക്കാണ് പൊലീസുകാരൻ വിൽസനെ കൊന്നതെന്നും പ്രതികൾ വിശദീകരിച്ചതായി പൊലീസ് പറഞ്ഞു. സംഘടനയുടെ ആശയം പ്രചരിപ്പിക്കാൻ നടത്തിയ അസൂത്രിത കൊലപാതകമെന്നും പ്രതികൾ സമ്മതിച്ചിട്ടുണ്ട്.
എന്നാൽ കൊലപാതകത്തിനായി പ്രതികൾ ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. ചൊവ്വാഴ്ചയാണ് കേസിലെ മുഖ്യപ്രതികളായ തൗഫീക്കിനെയും അബ്ദുൾ ഷമീമിനെയും അറസ്റ്റ് ചെയ്തത്. കർണാടകയിലെ ഉഡുപ്പിയിൽ നിന്നാണ് ഇവർ അറസ്റ്റിലായത്. തമിഴ്നാട് ക്യു ബ്രാഞ്ചാണ് പ്രതികളെ പിടികൂടിയത്. കേരള-തമിഴ്നാട് പൊലീസിന്റെ സംയുക്ത സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്.
തമിഴ്നാട്-കേരള അതിർത്തിയായ കളിയിക്കാവിള മുസ്‌ലിം പളളിക്കു സമീപത്തെ ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ വിൽസണെ (57) വെടിവച്ചും വെട്ടിയുമാണ് കൊലപ്പെടുത്തിയത്. എഎസ്ഐയെ വെടിവച്ച ശേഷം പുറത്തേക്ക് വലിച്ചിഴച്ച് അക്രമികൾ കാലിൽ വെട്ടിയെന്നാണു സാക്ഷിമൊഴി. വെടിവച്ചശേഷം പള്ളിയുടെ വളപ്പിനുള്ളിൽ കടന്ന് മറുവശത്തുകൂടിയാണ് പ്രതികൾ രക്ഷപ്പെട്ടത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us