കൊച്ചി: കളമശേരിയിൽ യുവാവിനെ വെട്ടി പരുക്കേൽപ്പിച്ച മുഖ്യപ്രതി പിടിയിൽ. പെരുമ്പാവൂരിൽനിന്നാണ് ശ്രീരാഗിനെ അറസ്റ്റ് ചെയ്തത്. സിപിഎം പ്രാദേശിക പ്രവർത്തകനാണ് ശ്രീരാഗ്. യുവാവിനെ ശ്രീരാഗ് ഉൾപ്പെടെയുളള സംഘം ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.
വിഷു ദിനത്തിലാണ് എൽദോസ് ജോർജെന്ന യുവാവിനെ നാലംഗ സംഘം വെട്ടിപ്പരുക്കേൽപ്പിച്ചത്. ആക്രമണത്തിൽ കാൽ അറ്റുപോയ യുവാവ് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവത്തിൽ പ്രതികളെ പിടികൂടാതെ പൊലീസ് ഒളിച്ചുകളിക്കുകയാണെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് സിസിടിവി ദൃശ്യം പുറത്തുവന്നത്.
മദ്യലഹരിയിൽ ഉണ്ടായ വാക്കുതർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. സംഭവത്തിന് പിന്നിൽ സിപിഎം അനുഭാവികളാണെന്ന് വെട്ടേറ്റ യുവാവിന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു.
(വീഡിയോ കടപ്പാട്: മാതൃഭൂമി ന്യൂസ്)