കളമശേരിയില്‍ ഭാര്യയേയും കുഞ്ഞിനേയും തീകൊളുത്തി കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു

സജിയുടെ ആക്രമണത്തില്‍ പൊള്ളലേറ്റ ബിന്ദുവിന്റെ മാതാവിന്റെ നില ഗുരുതരമാണ്

fire, ie malayalam

കൊ​ച്ചി: ക​ള​മ​ശേ​രി കു​സാ​റ്റി​ന് സ​മീ​പം എ​ട്ടു​കാ​ലി​മൂ​ല​യി​ൽ ഭാ​ര്യ​യേ​യും ഒ​ന്ന​ര​വ​യ​സു​ള്ള കു​ഞ്ഞി​നെ​യും തീ​കൊ​ളു​ത്തി കൊ​ന്ന​ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി. വി​ദ്യാ​ന​ഗ​ർ റോ​ഡി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന കൊ​ല്ലം സ്വ​ദേ​ശി സ​ജി(33)‌​യാ​ണ് ഭാ​ര്യ ബി​ന്ദു(29)​വി​നെ​യും മ​ക​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം തൂ​ങ്ങി മ​രി​ച്ച​ത്. ഹോട്ടല്‍ ജീവനക്കാരനായ സജിയുടെ ആക്രമണത്തില്‍ പൊള്ളലേറ്റ ബിന്ദുവിന്റെ മാതാവിന്റെ നില ഗുരുതരമാണ്.

ശ​നി​യാ​ഴ്ച രാ​ത്രി​ രണ്ട് മണിയോടെയാണ് സംഭവം ഉണ്ടായത്. 12 മണിയോടെ സജി ഇവരുമായി വാക്കുതർക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് രണ്ട് മണിയോടെ സജി തീകൊളുത്തുകയായിരുന്നു. സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ബി​ന്ദു​വി​ന്‍റെ അ​മ്മ ആ​ന​ന്ദ​വ​ല്ലി​ക്കു നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. ശ​രീ​ര​ത്തി​ൽ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ഇ​വ​രെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ളേജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

മദ്യപിച്ചതിന് ശേഷമാണ് സജി കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നിഗമനം. സജി ഭാര്യയുമായി നിരന്തരം വഴക്കിടാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kalamassery murder man commits suicide after killing wife and son

Next Story
പ്രായമായവരെ സംരക്ഷിക്കുന്നതില്‍ മലയാളികള്‍ പിന്നിലാണെന്ന് എം.എ യൂസഫലിKochi, kerala, Yusuf ali, കേരള, കൊച്ചി, എംഎ യുസഫലി
The moderation of comments is automated and not cleared manually by malayalam.indianexpress.com