കൊച്ചി: കളമശേരിയിലെ കിൻഫ്ര പാർക്കിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ വൻ അഗ്നിബാധ. ഇവിടെ പ്രവർത്തിക്കുന്ന ആയുർവേദ മരുന്ന് ഉൽപ്പാദന യൂണിറ്റിനാണ് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം. തീയണക്കുന്നതിനായി നിരവധി ഫയർ യൂണിറ്റുകളാണ് സ്ഥലത്തെത്തിയിരിക്കുന്നത്.

ഏലൂർ, കളമശേരി, തൃക്കാക്കര ഫയർ സ്റ്റേഷനുകളിൽ നിന്നാണ് ഫയർ യൂണിറ്റുകൾ സ്ഥലത്ത് എത്തിയിരിക്കുന്നത്. തീ ഇനിയും നിയന്ത്രണ വിധേയമായിട്ടില്ല. രാവിലെ 9 മണിയോടെയാണ് തീപടർന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ