scorecardresearch
Latest News

വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ മുഖ്യപ്രതി അനില്‍ കുമാര്‍ പിടിയില്‍

കേസുമായി ബന്ധപ്പെട്ടുള്ള ആദ്യ അറസ്റ്റാണ് അനില്‍ കുമാറിന്റേത്.

anil kumar

കൊച്ചി: കളമശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ മുഖ്യപ്രതി അനില്‍ കുമാര്‍ പിടിയില്‍. ഒളിവിലായിരുന്ന അനില്‍കുമാറിനെ മധുരയില്‍ നിന്നാണ് പിടികൂടിയത്. കേസില്‍ ഒന്നാം പ്രതിയായ അനില്‍കുമാര്‍ മൂന്നാഴ്ചയായി ഒളിവില്‍ കഴിയുകയായിരുന്നു.മെഡിക്കല്‍ കോളജിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റാണ് അനില്‍ കുമാര്‍. ഇയാള്‍ മധുരയിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്ന് രാവിലെയാണ് അനില്‍ കുമാര്‍ പിടിയിലാകുന്നത്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

കേസുമായി ബന്ധപ്പെട്ടുള്ള ആദ്യ അറസ്റ്റാണ് അനില്‍ കുമാറിന്റേത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി മധുരയിലുള്ളതായി പൊലീസ് കണ്ടെത്തുന്നത്. സംഭവത്തില്‍ രണ്ടു കേസുകളാണ് കളമശേരി പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രണ്ടു കേസിലും അനില്‍കുമാര്‍ ആണ് മുഖ്യപ്രതി.

വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് അനില്‍കുമാരിനെതിരെ ചുമത്തിയിട്ടുള്ളത്. കേസെടുത്തതിന് പിന്നാലെ അനില്‍കുമാര്‍ ഒളിവില്‍ പോയിരുന്നു. വ്യാജ ജനനസര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് മാസങ്ങള്‍ നീണ്ട ഗുഢാലോചന നടന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kalamassery fake birth certificate case main accused anilkumar arrested