കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതികളായ തടിയന്റവിട നസീറിനും സാബിര്‍ ബുഹാരിക്കും ഏഴുവര്‍ഷം തടവും, കേസിലെ മറ്റൊരു പ്രതിയായ താജുദ്ദീനെ ആറു വർഷത്തെ തടവിനും ശിക്ഷിച്ചു. തടിയന്റവിട നസീര്‍ 1.75 ലക്ഷം രൂപയും മറ്റുരണ്ട് പ്രതികൾ ഒന്നരലക്ഷം രൂപ വീതവും പിഴ ഒടുക്കണം. കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് പ്രതികള്‍ക്കുമുള്ള ശിക്ഷ വിധിച്ചത്.
കുറ്റം സമ്മതിക്കുന്നതായി മൂന്നു പ്രതികളും കോടതിയെ അറിയിച്ചു. ഇതോടെയാണു വിസ്താരം പൂര്‍ത്തിയാക്കാതെ വിധി പ്രസ്താവിച്ചത്. റിമാന്‍ഡ് കാലാവധി ശിക്ഷാ കാലാവധിയായി കണക്കാക്കുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു പ്രതികള്‍ വിസ്താരം പൂര്‍ത്തിയാവുന്നതിനു മുന്‍പ് കുറ്റം സമ്മതിച്ചെന്നാണ് വിവരം.
കോഴിക്കോട് ഇരട്ട സ്ഫോടനം, എടയ്ക്കാട് തീവ്രവാദ റിക്രൂട്മെന്റ് കേസുകളിലും പ്രതിയാണു തടിയന്റവിട നസീര്‍. മറ്റൊരു പ്രതി കെ എ അനൂപിന് ആറു വര്‍ഷം കഠിനതടവും 1.6 ലക്ഷം രൂപ പിഴയും കോടതി നേരത്തെ വിധിച്ചിരുന്നു. അനൂപും സമാനരീതിയില്‍ നേരത്തെ കുറ്റം സമ്മതിക്കുകയായിരുന്നു. ഇവരും സൂഫിയ മഅദനി, മജീദ് പറമ്പായി, അബ്ദുല്‍ ഹാലിം, മുഹമ്മദ് നവാസ്, ഇസ്മയില്‍, നാസര്‍, ഉമ്മര്‍ ഫാറൂഖ് തുടങ്ങി 13 പേരാണു കേസിലെ പ്രതികള്‍.
പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയെ കോയമ്പത്തൂര്‍ ജയിലില്‍ അടച്ചതിനെതിരെ തമിഴ്നാട് തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസ് തട്ടിയെടുത്തു കത്തിച്ചുവെന്നാണു കേസ്. 2005 സെപ്റ്റബര്‍ ഒന്പതിനു എറണാകുളം കെ എസ് ആര് ടി സി സ്റ്റാന്‍ഡില്‍നിന്നു ബസ് കടത്തിക്കൊണ്ടുപോയി കളമശേരിയില്‍വച്ച് കത്തിച്ചുവെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്.
മറ്റൊരു പ്രതി കെ എ അനൂപിന് ആറു വര്‍ഷം കഠിനതടവും 1.6 ലക്ഷം രൂപ പിഴയും കോടതി നേരത്തെ വിധിച്ചിരുന്നു. അനൂപും സമാനരീതിയില്‍ നേരത്തെ കുറ്റം സമ്മതിക്കുകയായിരുന്നു. ഇവരും സൂഫിയ മഅദനി, മജീദ് പറമ്പായി, അബ്ദുല്‍ ഹാലിം, മുഹമ്മദ് നവാസ്, ഇസ്മയില്‍, നാസര്‍, ഉമ്മര്‍ ഫാറൂഖ് തുടങ്ങി 13 പേരാണു കേസിലെ പ്രതികള്‍.