scorecardresearch

കളമശ്ശേരി ബോംബ് സ്‌ഫോടനക്കേസിൽ ഡൊമിനിക് മാർട്ടിൻ അറസ്റ്റിൽ

കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം നടത്തിയ തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണ സംഘം. കൊലപാതകം, വധശ്രമം, സ്ഫോടകവസ്തു നിയമം, യുഎപിഎ എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്

കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം നടത്തിയ തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണ സംഘം. കൊലപാതകം, വധശ്രമം, സ്ഫോടകവസ്തു നിയമം, യുഎപിഎ എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
'മാർട്ടിൻ പ്രശ്നക്കാരനായിരുന്നില്ല'; ഒരിക്കലും സംശയം തോന്നിയിട്ടില്ലെന്ന് പ്രദേശവാസികൾ

ഡൊമിനിക് മാർട്ടിന്‍

കൊച്ചി: കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം നടത്തിയ തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണ സംഘം. കൊലപാതകം, വധശ്രമം, സ്ഫോടകവസ്തു നിയമം, യുഎപിഎ എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാൾ ഇന്നലെയാണ് കൊടകര സ്റ്റേഷനിലെത്തി പൊലിസിന് മുമ്പാകെ കീഴടങ്ങിയത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇന്നലെ തന്നെ ഇയാൾ ഏറ്റെടുത്തിരുന്നു. യഹോവ സാക്ഷികളുടെ സഭയോട് തനിക്കുണ്ടായ പകയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് കഴിഞ്ഞ ദിവസം തന്നെ മാർട്ടിൻ വെളിപ്പെടുത്തിയിരുന്നു.

Advertisment

എഡിജിപി (ക്രമസമാധാന) അൽപ്പസമയത്തിനകം മാധ്യമങ്ങളെ കണ്ട് അറസ്റ്റ് വിവരങ്ങൾ വിശദീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, മാർട്ടിന്റെ ഫോണിലെ ട്രിഗർ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് പൊലിസ് നൽകുന്ന സൂചന. പ്രതിയെ ഇന്നലെ വൈകിട്ടോടെ തന്നെ കളമശ്ശേരിയിലേക്ക് എത്തിച്ച് ചോദ്യം ചെയ്തുവരികയായിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാൾക്കെതിരെ യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിരുന്നു.

അതേസമയം, ഇന്നലെ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ട് ഡൊമിനിക് മാർട്ടിൻ എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇതിൽ യഹോവ സാക്ഷികളുടെ സഭയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളും ഇയാൾ ഉന്നയിക്കുന്നുണ്ട്. ഐഇഡി ബോംബ് ഉണ്ടാക്കാൻ പഠിച്ചത് ഇൻ്റർനെറ്റിൽ നോക്കിയാണെന്നും ഇതിനായി ആറ് മാസം സമയമെടുത്തെന്നും ഇയാൾ വെളിപ്പെടുത്തുന്നുണ്ട്. ഇന്ന് സ്കൂട്ടറിലാണ് കളമശ്ശേരിയിലെ സമ്മേളന സ്ഥലത്ത് എത്തിയതെന്നും ഇയാൾ പറഞ്ഞു.

Dominic Martin | Kalamasseri Blast
ഡൊമിനിക് മാർട്ടിന്‍

52 പേര്‍ക്ക് പരുക്ക്, ആറ് പേരുടെ നില ഗുരുതരം, രണ്ട് പേർ കസ്റ്റഡിയിൽ

ഞായറാഴ്ച രാവിലെയുണ്ടായ മൂന്ന് തുടർ സ്ഫോടനങ്ങളിൽ രണ്ട് പേർ മരിക്കുകയും 52 പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തു. ആറ് പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. തൊടുപുഴ സ്വദേശിനി കുമാരി (53), ലിബിന എന്നിവരാണ് മരിച്ചത്.

Advertisment

അതേസമയം, സ്ഫോടനം നടത്തിയെന്ന് അവകാശപ്പെട്ട് കൊച്ചി സ്വദേശിയായ ഒരാൾ തൃശ്ശൂർ കൊടകര സ്റ്റേഷനിൽ ഒരാൾ കീഴടങ്ങിയെന്ന് റിപ്പോർട്ടുണ്ട്. കണ്ണൂരിൽ ഗുജറാത്ത് സ്വദേശിയായ ഒരാളെയും സംശയാസ്പദമായ സാഹചര്യത്തിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.

കളമശ്ശേരി സ്ഫോടനത്തിൽ 52 പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയതെന്നും, 18 പേരെയാണ് ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടുള്ളതെന്നും മന്ത്രി വീണ ജോർജ് വിശദീകരിച്ചു. ഐസിയുവിലുള്ള 6 പേരുടെ നിലഗുരുതരമാണ്. 12 വയസ്സുള്ള ഒരു കുട്ടി വെന്റിലേറ്ററിൽ ആണെന്നും, ആ കുഞ്ഞിനെ രക്ഷിക്കാനായി പരമാവധി ശ്രമം നടത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ആരോഗ്യ വകുപ്പ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 04842360802, 7907642736.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്ത് നാളെ സർവ്വകക്ഷി യോഗം വിളിച്ചു. നാളെ രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ സർവ്വകക്ഷി യോഗം ചേരും.

DGP Kerala | IED bomb | tiffin box bomb
കളമശേരി സാമ്ര കൺവെൻഷൻ സെന്ററിൽ ഉണ്ടായ സ്ഫോടനത്തിൽ പരുക്കേറ്റ് എറണാകുളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചവരെ മന്ത്രിമാരായ കെ രാജൻ, വി എൻ വാസവൻ, ആന്റണി രാജു, മേയർ എം അനിൽകുമാർ തുടങ്ങിയവർ സന്ദർശിക്കുന്നു.

രാവിലെ 9.38ഓടെ സാമ്ര കണ്‍വെന്‍ഷന്‍ സെന്‍റർ ഹാളിന്റെ മധ്യഭാഗത്തായി മൂന്നിലേറെ തവണയാണ് സ്ഫോടനം ഉണ്ടായത്. യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിനിടെയാണ് സ്‌ഫോടനങ്ങൾ നടന്നത്. തുടർന്ന് രണ്ടായിരത്തിലേറെ വരുന്ന ആളുകൾ ഭയന്ന് ചിതറിയോടുകയായിരുന്നു. സ്ഫോടനത്തിൽ നിന്ന് തീപടർന്ന് തീപ്പൊള്ളലേറ്റ സ്ത്രീയാണ് വെന്തുമരിച്ചത്. മറ്റുള്ളവർക്ക് പൊള്ളലേറ്റാണ് പരുക്കേറ്റത്.

പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഐഇഡി ബോംബുകളാണ് സ്ഫോടനത്തിന് ഉപയോഗിച്ചിരിക്കുന്നതെന്ന് ഡിജിപി സ്ഥിരീകരിച്ചു. ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ടിഫിൻ ബോക്സിനുള്ളിലാണ് സ്ഫോടകവസ്തു വച്ചതെന്നു പൊലിസ് കണ്ടെത്തി. സംഭവസ്ഥലത്തു വെടിമരുന്നിന്റെ സാന്നിധ്യവുമുണ്ടെന്ന് പൊലിസ് പറഞ്ഞു.

Dominic Martin | Kalamasseri Blast
പൊലിസ് സ്ഫോടനം നടന്ന സ്ഥലവും പരിസരവും സീൽ ചെയ്തതോടെ 150ഓളം കാറുകൾ കൺവെൻഷൻ സെന്ററിൽ കുടുങ്ങിക്കിടക്കുന്നു | ഫൊട്ടോ: എസ് നാരായണൻ

സംഭവത്തിന് പിന്നാലെ സംസ്ഥാനത്താകെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കളമശ്ശേരിയിൽ നടന്നത് ഐഇഡി ബോംബ് സ്ഫോടനമാണെന്ന് സംസ്ഥാന പൊലിസ് മേധാവി പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും, സോഷ്യൽ മീഡിയയിലൂടെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ഡിജിപി അഭ്യർത്ഥിച്ചു.

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്നും 500 മീറ്റർ അകലെ മാത്രമാണ് സ്ഥിതി ചെയ്യുന്നത്. ഭീകര ശബ്ദത്തോട് കൂടി മൂന്നോളം പൊട്ടിത്തെറികൾ ഉണ്ടായെന്നാണ് വിവരം. പൊട്ടിത്തെറിക്ക് ശേഷം കരിമരുന്നിന്റെ മണം ഉണ്ടായെന്ന് പ്രദേശവാസികള്‍ പറയുന്നു. ശനിയാഴ്ചയും ഞായറാഴ്ചയുമായി രണ്ടായിരത്തിലധികം പേരെ പങ്കെടുപ്പിച്ചുള്ള പരിപാടിയാണ് കണ്‍വെന്‍ഷന്‍ സെന്റില്‍ നടക്കുന്നത്. ഇന്ന് സമാപന ദിവസമായിരുന്നു.

അങ്ങേയറ്റം നിർഭാഗ്യകരമായ സംഭവമാണ് കളമശ്ശേരിയിൽ നടന്നിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരാൾ മരണപ്പെട്ടിട്ടുണ്ടെന്നും രണ്ട് പേരുടെ നില ഗുരുതരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാവിലെ മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു. അദ്ദേഹം സ്ഥിതിഗതികൾ തിരക്കിയിട്ടുണ്ട്.

അതേസമയം, കളമശ്ശേരിയിലെ സ്ഫോടനത്തിന് പിന്നാലെ എട്ട് സംഘങ്ങളെ അന്വേഷണത്തിനായി കേരള പൊലിസ് നിയോഗിച്ചിട്ടുണ്ട്. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡും എൻഐഎയും സ്ഥലത്തെത്തിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ 9.30ഓടെയാണ് കൺവെൻഷൻ സെന്ററിൽ മൂന്നിലധികം സ്ഫോടനങ്ങൾ ഉണ്ടായത്. 2500ഓളം പേരാണ് ഇവിടെ ഉണ്ടായിരുന്നത്. സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അതേസമയം, കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും അടക്കം മുഴുവൻ ജീവനക്കാരും അടിയന്തരമായി ജോലിക്ക് ഹാജരാകണമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേശ് മോഹൻ അറിയിച്ചു.

കളമശ്ശേരി സംഭവം: വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി

മതസ്പര്‍ദ്ധ, വര്‍ഗീയ വിദ്വേഷം എന്നിവ പരത്തുന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ നല്‍കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലിസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് അറിയിച്ചു. കളമശ്ശേരി സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ കണ്ടെത്താനായി സാമൂഹിക മാധ്യമങ്ങളില്‍ പൊലിസ് 24 മണിക്കൂറും നിരീക്ഷണം ശക്തിപ്പെടുത്തി.

Blast Kochi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: