തൃശൂർ: പ്രമുഖ ഓട്ടൻതുളളൽ കലാകാരനും നടനുമായ കലാമണ്ഡലം ഗീതാനന്ദൻ (58)നിര്യാതനായി. ഓട്ടൻ തുളളൽ അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണായിരുന്നു മരണം.
ഇരിങ്ങാലക്കുട അവിട്ടത്തൂർ ക്ഷേത്രത്തിൽ ഓട്ടൻതുളളൽ അവതരിപ്പിക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്.

കമലദളം, ദേവാസുരം, മനസ്സിനക്കരെ, തൂവൽക്കൊട്ടാരം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ചലച്ചിത്ര നൃത്തസംവിധായിക ശോഭനയാണ് ഭാര്യ. സനൽകുമാറും ശ്രീലക്ഷ്‌മിയും എന്നിവർ മക്കളാണ്

കലാമണ്ഡലതത്തിൽ തുളളൽ വിദ്യാർത്ഥിയായിരുന്ന ഗീതാനന്ദൻ അവിടെ തന്നെ അധ്യാപകനുമായി. ഇരുപത്തിയഞ്ച് വർഷത്തോളം കലാമണ്ഡലത്തിലെ തുളളൽ വിഭാഗം മേധാവിയായിരുന്നു. കേരള സംഗീത നാടക അക്കാദമയുടെയും കലാമണ്ഡലത്തിന്രെയും ഉൾപ്പടെ നിരവധി പുരസ്ക്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിരുന്നു.

വിപുലമായ ശിഷ്യസമ്പത്തിന് ഉടമയാണ് ഗീതാനന്ദൻ. സ്കൂൾ, കോളജ് കലോത്സവങ്ങളിൽ ഗീതാനന്ദന്രെ നിരവധി വിദ്യാർത്ഥികൾ സമ്മാനാർഹരായിട്ടുണ്ട്. ഇന്ത്യയിലുംവിദേശത്തും നിരവധി സ്ഥലങ്ങളിൽ ഓട്ടൻതുളളൽ അവതരിപ്പിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ