scorecardresearch
Latest News

താങ്ങായത് വിനയൻ മാത്രം; മണിയുടെ മരണശേഷം സിനിമക്കാർ തിരിഞ്ഞുനോക്കിയില്ലെന്ന് സഹോദരൻ

സിബിഐ അന്വേഷണത്തിന്റെ വിവരങ്ങൾ കോടതിയിലൂടെ മാത്രമാണ് അറിയുന്നതെന്നും രാമകൃഷ്ണൻ

താങ്ങായത് വിനയൻ മാത്രം; മണിയുടെ മരണശേഷം സിനിമക്കാർ തിരിഞ്ഞുനോക്കിയില്ലെന്ന് സഹോദരൻ

തിരുവനന്തപുരം: കലാഭവൻ മണിയുടെ മരണശേഷം സിനിമാരംഗത്തു നിന്നുളള ആരും തിരിഞ്ഞുനോക്കിയില്ലെന്ന് മണിയുടെ സഹോദരൻ ആർ.എൽ.വി.രാമകൃഷ്‌ണൻ. മാതൃഭൂമി ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “എല്ലാവരും വീട്ടിൽ വന്നുപോയി എന്നല്ലാതെ ഒരാൾ പോലും പിന്നീട് വിളിക്കുക പോലും ചെയ്തില്ല,” രാമകൃഷ്ണൻ പറഞ്ഞു.

‘സിനിമാരംഗത്ത് നിന്ന് താരങ്ങൾ എല്ലാവരും വീട്ടിൽ വന്നുപോയി. പിന്നീട് ആരും ഒന്നും വിളിക്കുക പോലും ചെയ്തില്ല. കേസിന്റെ കാര്യങ്ങളെ കുറിച്ച് ആരും അന്വേഷിച്ചിട്ടില്ല. അന്നും ഇന്നും താങ്ങും തണലുമായി നില്‍ക്കുന്നത് സംവിധായകന്‍ വിനയന്‍ മാത്രമാണ്.’ രാമകൃഷ്ണൻ പറഞ്ഞു.

കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട പല കാര്യത്തിലും സംശയം ഉണ്ടായിരുന്നു. അക്കാര്യം സിബിഐയോട് പങ്കുവച്ചിട്ടുണ്ട്. “കോടതി വിധിയിലൂടെ നേടിയെടുത്ത സിബിഐ അന്വേഷണമായതിനാല്‍ അതിന്റെ അപ്‌ഡേഷന്‍ കോടതിയിലൂടെ മാത്രമാണ് അറിയാന്‍ കഴിയുന്നത്. അതുകൊണ്ട് തന്നെ അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് പറയാന്‍ കഴിയില്ലെന്നും രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കാരണമാണ് മരണം അസ്വാഭാവികമെന്ന് തങ്ങള്‍ പറഞ്ഞതെന്നും അല്ലാതെ ജ്യേഷ്ഠന്റെ മരണം സംഭവിച്ച ദുഃഖത്തില്‍ വെറുതെ പറഞ്ഞതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kalabhavan mani rlv ramakrishnan vinayan malayalam film stars