Latest News
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതി വിധി ഇന്ന്
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

താങ്ങായത് വിനയൻ മാത്രം; മണിയുടെ മരണശേഷം സിനിമക്കാർ തിരിഞ്ഞുനോക്കിയില്ലെന്ന് സഹോദരൻ

സിബിഐ അന്വേഷണത്തിന്റെ വിവരങ്ങൾ കോടതിയിലൂടെ മാത്രമാണ് അറിയുന്നതെന്നും രാമകൃഷ്ണൻ

kalabhavan mani, kalabhavan mani photos, kalabhavan mani songs, kalabhavan mani death, kalabhavan mani age, kalabhavan mani daughter, kalabhavan mani nadan pattukal, kalabhavan mani ayyappa song, kalabhavan mani death date, kalabhavan mani chalakkudikkaran, കലാഭവന്‍ മണി, കലാഭവന്‍ മണി songs mp3 download, കലാഭവന്‍ മണി kadha, കലാഭവന്‍ മണി songs lyrics, കലാഭവന്‍ മണി സ്റ്റേജ് ഷോ, കലാഭവന്‍ മണി നാടന്‍പാട്ട് കരോക്കെ, കലാഭവന്‍ മണി കോമഡി, കലാഭവന്‍ മണി നാടന്‍പാട്ട്, കലാഭവന്‍ മണി അയ്യപ്പഭക്തിഗാനങ്ങള്‍, കലാഭവന്‍ മണി സിനിമകള്‍, കലാഭവന്‍ മണി നാടന്‍ പാട്ടുകള്‍ download

തിരുവനന്തപുരം: കലാഭവൻ മണിയുടെ മരണശേഷം സിനിമാരംഗത്തു നിന്നുളള ആരും തിരിഞ്ഞുനോക്കിയില്ലെന്ന് മണിയുടെ സഹോദരൻ ആർ.എൽ.വി.രാമകൃഷ്‌ണൻ. മാതൃഭൂമി ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “എല്ലാവരും വീട്ടിൽ വന്നുപോയി എന്നല്ലാതെ ഒരാൾ പോലും പിന്നീട് വിളിക്കുക പോലും ചെയ്തില്ല,” രാമകൃഷ്ണൻ പറഞ്ഞു.

‘സിനിമാരംഗത്ത് നിന്ന് താരങ്ങൾ എല്ലാവരും വീട്ടിൽ വന്നുപോയി. പിന്നീട് ആരും ഒന്നും വിളിക്കുക പോലും ചെയ്തില്ല. കേസിന്റെ കാര്യങ്ങളെ കുറിച്ച് ആരും അന്വേഷിച്ചിട്ടില്ല. അന്നും ഇന്നും താങ്ങും തണലുമായി നില്‍ക്കുന്നത് സംവിധായകന്‍ വിനയന്‍ മാത്രമാണ്.’ രാമകൃഷ്ണൻ പറഞ്ഞു.

കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട പല കാര്യത്തിലും സംശയം ഉണ്ടായിരുന്നു. അക്കാര്യം സിബിഐയോട് പങ്കുവച്ചിട്ടുണ്ട്. “കോടതി വിധിയിലൂടെ നേടിയെടുത്ത സിബിഐ അന്വേഷണമായതിനാല്‍ അതിന്റെ അപ്‌ഡേഷന്‍ കോടതിയിലൂടെ മാത്രമാണ് അറിയാന്‍ കഴിയുന്നത്. അതുകൊണ്ട് തന്നെ അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് പറയാന്‍ കഴിയില്ലെന്നും രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കാരണമാണ് മരണം അസ്വാഭാവികമെന്ന് തങ്ങള്‍ പറഞ്ഞതെന്നും അല്ലാതെ ജ്യേഷ്ഠന്റെ മരണം സംഭവിച്ച ദുഃഖത്തില്‍ വെറുതെ പറഞ്ഞതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Web Title: Kalabhavan mani rlv ramakrishnan vinayan malayalam film stars

Next Story
ഒമ്‌നി വാൻ ടിപ്പറിലിടിച്ചു; കണ്ണൂരിൽ മൂന്ന് പേർ മരിച്ചുAlappuzha accident, ആലപ്പുഴ അപകടം,ഒരു മരണം, വാഹന അപകടം,iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,
The moderation of comments is automated and not cleared manually by malayalam.indianexpress.com