കൊച്ചി: കലാഭവൻ മണിയുടെ മരണം കരൾ രോഗം കാരണമാണെന്ന് സിബിഐ. മണിയുടെ മരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാൻ കഴിയില്ലെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു. മണിയുടെ മരണത്തിൽ അസ്വാഭാവികതയോ ദുരൂഹതയോ ഇല്ലെന്നും കരൾ രോഗമാണ് മരണ കാരണമെന്നുമാണ് സിബിഐ കോടതിയെ അറിയിച്ചത്.

മണിയുടെ മരണം കരൾ രോഗം മൂലമാണോ എന്നറിയാനായി മെഡിക്കൽ ബോർഡിന്റെ അന്തിമ റിപ്പോർട്ടിനായാണ് സിബിഐ ഇത്രയും ദിവസം കാത്തിരുന്നത്. കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം തൽക്കാലം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് നേരത്തെയും സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു. മെഡിക്കല്‍ ബോര്‍ഡിന്റെ അന്തിമ തീരുമാനത്തിന് ശേഷമേ അന്വേഷണം ഏറ്റെടുക്കണമോ വേണ്ടയോ എന്ന കാര്യം വ്യക്തമാക്കാൻ സാധിക്കൂവെന്നാണ് സിബിഐ കോടതിയെ അറിയിച്ചിരുന്നത്.

കലാഭവൻ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഐ ഏറ്റെടുക്കാത്തത് ചൂണ്ടിക്കാട്ടി സഹോദരൻ രാമകൃഷ്ണൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജി പരിഗണിക്കുന്പോഴാണ് സിബിഐ വിശദീകരണം നൽകിയത്. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്പ്രകാരം മണിയുടെ ആന്തരാവയവ പരിശോധനയില്‍ വിഷാംശം കണ്ടെത്തിയിരുന്നു. അതിനാൽ കൊലപാതകസാധ്യത തളളിക്കളയാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാമകൃഷ്ണൻ ഹർജി നൽകിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.