തൃശൂർ: മലയാളത്തിന്റെ പ്രിയ നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൊലീസ് ഉദ്യോഗസ്ഥർ വീഴ്‌ച വരുത്തിയെന്നാരോപിച്ച് മണിയുടെ സഹോദരൻ ആർ.എൽ.വി.രാമകൃഷ്‌ണൻ നിരാഹാര സമരം ആരംഭിച്ചു. ഇന്നു മുതൽ മണിയുടെ ഒന്നാം ചരമദിനമായ മാർച്ച് ആറ് വരെയാണ് സഹോദരൻ നിരാഹാരമനുഷ്‌ഠിക്കുന്നത്.

ചേനത്തു നാട് രാമൻ സ്‌മാരക കലാഗൃഹത്തിലാണ് മണിയുടെ സഹോദരൻ നിരാഹാരമിരിക്കുന്നത്. രാമകൃഷ്‌ണന് പിന്തുണയുമായി നിരവധി പേർ നിരാഹാര സ്ഥലത്തെത്തുന്നുണ്ട്. എന്നാൽ മണിയുടെ ഭാര്യയും മകളും നിരാഹാരത്തിന് പിന്തുണ പ്രഖ്യാപിച്ച്​ ഇതുവരെ എത്തിയിട്ടില്ല.

കലാഭവൻ മണിയുടെ കേസന്വേഷണത്തിലെ പൊലീസിന്റെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കുക, പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നിരാഹാര സമരം. കഴിഞ്ഞ വർഷം മാർച്ച് ആറിനാണ് കലാഭവൻ മണി മരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ