കൊച്ചി: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം തൽക്കാലം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സിബിഐ ഹൈക്കോടതിയിൽ. മെഡിക്കല്‍ ബോര്‍ഡിന്റെ അന്തിമ തീരുമാനത്തിന് ശേഷമേ അന്വേഷണം ഏറ്റെടുക്കണമോ വേണ്ടയോ എന്ന കാര്യം വ്യക്തമാക്കാൻ സാധിക്കൂവെന്നും സിബിഐ കോടതിയെ അറിയിച്ചു. മണിക്ക് ഗുരുതരമായ കരൾ രോഗം ഉണ്ടായിരുന്നു. ഇതാണോ മരണത്തിന് ഇടയാക്കിയതെന്നു സംശയമുണ്ട്. ഇതിനാലാണ് മെഡിക്കൽ ബോർഡിന്റെ അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കുന്നതെന്നും സിബിഐ വ്യക്തമാക്കി.

കലാഭവൻ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഐ ഏറ്റെടുക്കാത്തത് ചൂണ്ടിക്കാട്ടി സഹോദരൻ രാമകൃഷ്ണൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജി പരിഗണിക്കുന്പോഴായിരുന്നു സിബിഐയുടെ വിശദീകരണം. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്പ്രകാരം മണിയുടെ ആന്തരാവയവ പരിശോധനയില്‍ വിഷാംശം കണ്ടെത്തിയിരുന്നു. അതിനാൽ കൊലപാതകസാധ്യത തളളിക്കളയാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാമകൃഷ്ണൻ ഹർജി നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ