Latest News

കടയ്ക്കാവൂർ പോക്സോ പരാതിക്ക് പിന്നിൽ സംഭവിച്ചത് എന്തെന്ന് അന്വേഷണം നടന്നേക്കും

മെഡിക്കല്‍ കോളേജില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ഒന്നിലധികം തവണയാണ് വൈദ്യപരിശോധന നടത്തിയത്. ഇതിലൊന്നും പീഡനം നടന്നതായി കണ്ടെത്താനായില്ലെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു

Kadakkavoor POCSO Case,Kadakkavoor POCSO Case, Kadakkavoor, POCSO Case, POCSO, കടക്കാവൂർ പോക്സോ കേസ്, കടയ്ക്കാവൂർ പോക്സോ കേസ്, കടക്കാവൂർ, കടയ്ക്കാവൂർ, പോക്സോ, പോക്സോ കേസ്, kerala news, malayalam news, ie malayalam

കടയ്ക്കാവൂർ പോക്സോ കേസിലെ പരാതി സംബന്ധിച്ച് അന്വേഷണം നടന്നേക്കും. മകനെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് അമ്മയ്ക്കെതിരെ നൽകിയ കടയ്ക്കാവൂർ പോക്സോ കേസ് വ്യാജമെന്ന് കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേസിലെ പരാതിക്ക് പിറകിൽ സംഭവിച്ചത് എന്തെന്ന് സംബന്ധിച്ച അന്വേഷണത്തിന് സാധ്യത തെളിയുന്നത്.

കേരളത്തിലാദ്യമായാണ് ഇത്തരമൊരു കേസ് ഉണ്ടാകുന്നത്. കഴിഞ്ഞ വർഷമാണ് ഈ ആരോപണത്തിൽ കേസ് എടുക്കുന്നത്. കടയ്ക്കാവൂർ പോക്സോ കേസ് കെട്ടിച്ചമച്ചതെന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.

പതിമൂന്നുകാരന്‍റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് പ്രത്യേക അന്വേഷണസംഘം റിപ്പോർട്ടിൽ പറയുന്നു. പരാതിക്ക് പിന്നിൽ പരപ്രേരണയില്ലെന്നും റിപ്പോർട്ടിലുണ്ട്. വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമാണ് തങ്ങളുടെ കണ്ടെത്തലെന്ന് അന്വേഷണസംഘത്തിന്റെ റിപ്പോർട്ട്.

കേസ്‌ അവസാനിപ്പിക്കണമെന്ന പൊലീസ്‌ ആവശ്യത്തിൽ പോക്‌സോ കോടതിയുടെ തീരുമാനം നിർണായകമാകും. പൊലീസ് റിപ്പോർട്ട് അംഗീകരിച്ചാൽ വ്യാജ പരാതിയിൽ അന്വേഷണം നടത്തേണ്ടി വന്നേക്കാം. മകന്റെ മൊഴിക്ക്‌ പിന്നിൽ സമ്മർദമുണ്ടായിട്ടുണ്ട് എന്ന അമ്മയുടെ ആരോപണത്തെ കുറിച്ചും അന്വേഷിക്കേണ്ടി വരും. പരാതിയും മൊഴിയും തെറ്റാണെന്ന്‌ തെളിഞ്ഞാൽ അതിന്‌ പിന്നിലുള്ളവരെ കണ്ടെത്തണമെന്ന്‌ യുവതിക്ക് ജാമ്യം അനുവദിച്ച ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കി യിരുന്നു എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

പോക്‌സോ കേസില്‍ നാല് മക്കളുടെ അമ്മ അറസ്റ്റിലായത് കഴിഞ്ഞ ഡിസംബറിലാണ്. അമ്മ പീഡിപ്പിച്ചുവെന്ന തരത്തില്‍ പതിമൂന്നുകാരന്‍ നല്‍കിയ മൊഴി അവിശ്വസനീയമെന്നാണ് പൊലീസ് റിപ്പോർട്ട്. കുട്ടിയെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേനയാക്കിയെങ്കിലും പീഡനം നടന്നതായി കണ്ടെത്താനായില്ല.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ഒന്നിലധികം തവണയാണ് വൈദ്യപരിശോധന നടത്തിയത്. ഇതിലൊന്നും പീഡനം നടന്നതായി കണ്ടെത്താനായില്ല. ഈ സംഭവം വിവാദമായതിനെ തുടര്‍ന്നാണ് ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചായിരുന്ിനു അന്വേഷണം.

പതിമൂന്നുകാരനെ മൂന്ന് വർഷത്തോളം അമ്മ ലൈംഗിക ചൂഷണത്തിനിരയാ ക്കിയെന്ന് പരാതിയിലാണ് കടയ്ക്കാവൂർ പൊലീസ് കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തത്. വ്യക്തിപരമായ വിരോധം തീർക്കാൻ മുന്‍ ഭര്‍ത്താവ് മകനെക്കൊണ്ട് കള്ള മൊഴി നൽകിപ്പിച്ചതാണെന്നായിരുന്നു സ്ത്രീയുടെ വാദം. എന്നാല്‍ മകനെ ഉപയോഗിച്ച് കള്ള പരാതി നൽകിയിട്ടില്ല. ഒരു കുട്ടിയിലും കാണാൻ ആഗ്രഹിക്കാത്ത വൈകൃതങ്ങൾ മകനിൽ കണ്ടെന്നും ഇതിനെ തുടര്‍ന്നാണ് പൊലീസില്‍ വിവരം അറിയിച്ചത് എന്നുമായിരുന്നു സ്ത്രീയുടെ മുന്‍ ഭര്‍ത്താവിന്‍റെ വാദം.

തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും ഭര്‍ത്താവും രണ്ടാം ഭാര്യയുമാണ് ഇതിനു പിന്നിലെന്നും അമ്മ ആരോപിച്ചിരുന്നു. ജാമ്യം ലഭിച്ചതിന് ശേഷം വീട്ടില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു ആ ആരോപണം. പരാതി നല്‍കിയ മകന്‍ ഉള്‍പ്പെടെ എല്ലാമക്കളെയും തിരികെ വേണമെന്നും യുവതി മാധ്യമങ്ങളോട് അന്ന് പറയുകയും ചെയ്തിരുന്നു.

കേസ് ആദ്യം അന്വേഷിച്ച സംഘത്തിന് ജാഗ്രതക്കുറവുണ്ടായതായി വനിതാ കമീഷൻ വിമർശിച്ചു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് കമീഷൻ അംഗം ഷാഹിദാ കമാൽ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.

കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ പോലീസ് എഫ് ഐ ആര്‍ തയ്യാറാക്കി യതില്‍ വീഴ്ചയുണ്ടായതായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വക്കേറ്റ് എന്‍. സുനന്ദ വിമർശിച്ചിരുന്നു. വിവരം നല്‍കിയ ആളുടെ സ്ഥാനത്ത് തന്റെ പേര് നല്‍കിയത് ശരിയായ നടപടിയല്ലെന്ന് അന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കടയ്ക്കാവൂർ കേസില്‍ പരാതി ലഭിച്ചതിനു ശേഷം കൗണ്‍സിലിങ്ങിന് വേണ്ടി മാത്രമാണ് പൊലീസ് കുട്ടിയെ സി.ഡബ്ല്യൂ.സിക്ക് മുന്നില്‍ ഹാജരാക്കിയത്. അതിന്റെ അടിസ്ഥാനത്തില്‍ കുട്ടിക്ക് കൗണ്‍സിലിങ് നല്‍കുക മാത്രമാണ് സി ഡബ്ല്യൂ സി ചെയ്തത്. പരാതി കൊടുക്കുകയോ ഇത്തരമൊരു സംഭവമുണ്ടെന്ന് പൊലീസിനെ അറിയിക്കുകയോ ചെയ്തിട്ടില്ലെന്നാണ് വ്യക്തമാക്കി. ഇതോടെ അറസ്റ്റിന് പിന്നിലും കേസിന് പിന്നിലും ദുരൂഹതയുണ്ടെന്ന ആരോപണം ശക്തി പ്രാപിച്ചിച്ചു.

അറസ്റ്റിന് പിന്നാലെ യുവതിയുടെ ബന്ധുക്കൾ ഉൾപ്പടെയുള്ളവർ ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും സംഭവത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വരുകയും ചെയ്തിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kadakkavoor pocso case chance of investigation on petition after finding fake by investigation team

Next Story
7,499 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 94 മരണം
The moderation of comments is automated and not cleared manually by malayalam.indianexpress.com