തിരുവനന്തപുരം: തന്ത്രിയുടെ അവകാശത്തെ ചോദൃം ചെയ്യാന്‍ സര്‍ക്കാറിനോ ദേവസ്വം ബോര്‍ഡിനോ അവകാശമില്ലെന്ന താഴമണ്‍ കുടുംബത്തിന്റെ വാദത്തിന് ദേവസ്വം മന്ത്രിയുടെ മറുപടി. തന്ത്രിമാരെ മാറ്റിയ ചരിത്രം മുമ്പ് ഉണ്ടായിട്ടുണ്ടെന്നും സുപ്രീംകോടതിവരെ പോയിട്ടും വിധി തന്ത്രിമാർക്ക് അനുകൂലമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. താഴമൺ കുടുംബത്തിന്റെ പ്രസ്താവനയെ വിമർശിച്ച് ഏഷ്യനെറ്റ് ന്യൂസിനോടായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം.

തെറ്റ് കണ്ടാൽ നടപടിയെടുക്കാൻ ദേവസ്വം ബോർഡിന് അധികാരമുണ്ടെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കി. തന്ത്രിമാർ ദേവസ്വം മാന്വൽ അനുസരിക്കുന്നുണ്ടോ എന്നതാണ് പ്രശ്നം. വിശദീകരണം നൽകേണ്ടതിന് പകരം അനുചിതമായെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.

AD.55 വരെ നിലയ്ക്കലായിരുന്ന താഴമണ്‍മഠത്തിന് ശബരിമലതന്ത്രം BC 100 ലാണ് നല്‍കപ്പെട്ടതെന്നും, അത് പരശുരാമ മഹര്‍ഷിയാല്‍ കല്പിച്ചതുമായിരുന്നു തന്ത്രി കുടുംബം പുറത്തിറക്കിയ പ്രസ്താവനയിലെ പ്രധാന വാദം. താന്ത്രികാവകാശം കുടുംബപരമായി കിട്ടുന്ന അവകാശം ആണ് ദേവസ്വംബോര്‍ഡ് നിയമിക്കുന്നതല്ലെന്നും പ്രസ്താവനയിൽ പറയുന്നു.

തന്ത്രിയുടെ അവകാശത്തെ ചോദൃം ചെയ്യാന്‍ സര്‍ക്കാറിനോ ദേവസ്വം ബോര്‍ഡിനോ അവകാശമില്ല. ക്ഷേത്ര ആചാര അനുഷ്ഠാനം സബന്ധിച്ചുളള അന്തിമ തീരുമാനവും അത് പ്രാവര്‍ത്തികമാക്കുന്നതിനുളള അധികാരവും ശാസ്ത്രഗ്രന്ഥങ്ങള്‍ പ്രകാരവും കീഴ് വഴക്കവും അനുസരിച്ച് തന്ത്രിയില്‍ മാത്രം നിക്ഷിപ്തമായിട്ടുളളതാണെന്നും തന്ത്രി കുടുംബം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.