തിരുവനന്തപുരം: തന്ത്രിമാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ മാത്രമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബോര്‍ഡിന് തന്ത്രിയോട് വിശദീകരണം ചോദിക്കാന്‍ അവകാശമുണ്ടെന്നും ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ തന്ത്രിക്ക് അവകാശമില്ലെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ പി.സി.ജോര്‍ജ് എംഎല്‍എയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലക്കെതിരെ കോടതിയെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു. ദേവസ്വം ബോര്‍ഡിലെ ജീവനക്കാരില്‍ 60 ശതമാനവും ക്രിസ്ത്യാനികളാണെന്നും ഹിന്ദുക്കള്‍ ഒരു ഗതിയുമില്ലാതെ അലയുമ്പോഴാണിതെന്നും ശശികല പ്രസംഗിക്കുന്നതിന്റെ വീഡിയോ മാധ്യമങ്ങളെ കാണിച്ചതാണ്. അതിന് തനിക്കെതിരെ ശശികല മാനനഷ്ടത്തിന് കേസു കൊടുത്തിരിക്കുകയാണെന്നും ആ വെല്ലുവിളി താന്‍ ഏറ്റെടുക്കകയാണെന്നും കടകംപള്ളി പറഞ്ഞു.

ശബരിമലയില്‍ ആര്‍എസ്എസിന്റെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയിലെ പ്രതിഷേധങ്ങള്‍ക്കു പിന്നില്‍ സങ്കുചിത രാഷ്ട്രീയമുള്ളവരാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

അതേസമയം നിരോധനാജ്ഞ ഭക്തജനങ്ങള്‍ക്കെതിരെയല്ലെന്നും ശബരിമലയെ കലാപകേന്ദ്രമാക്കി മാറ്റാന്‍ ശ്രമിക്കുന്ന വത്സന്‍ തില്ലങ്കേരി അടക്കമുള്ള സാമൂഹികവിരുദ്ധരെ ലക്ഷ്യമിട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധത്തിന് പിന്നില്‍ ലോക്സഭാ തിരഞ്ഞെടുപ്പും വോട്ടുമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് ഈ വിഷയത്തില്‍ ബിജെപിയുടെ കെണിയില്‍പ്പെട്ടെന്ന് ആരോപിച്ച മന്ത്രി കോണ്‍ഗ്രസ് തങ്ങളുടെ പ്രഖ്യാപിത നിലപാട് മറന്നെന്നും പറഞ്ഞു. സങ്കുചിത താത്പര്യ രാഷ്ട്രീയത്തില്‍ നിന്നും രാജ്യത്തിന്റെ വിശാലമായ താത്പര്യത്തിലേക്ക് വരാന്‍ യുഡിഎഫ് എങ്കിലും തയ്യാറാവണം എന്നും മന്ത്രി ആവശ്യപ്പെട്ടു.

ഇന്നും നിയമസഭാ സമ്മേളനം തുടങ്ങിയതോടെ പ്രതിപക്ഷ ബഹളവും ആരംഭിച്ചു. സത്യാഗ്രഹമിരിക്കുന്ന എംഎല്‍എമാരോടുള്ള സമീപനത്തെതിരെയായിരുന്നു പ്രതിപക്ഷ ബഹളം. സമരത്തില്‍ സ്പീക്കര്‍ ഇടപണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തിരുവനന്തപുരം: തന്ത്രിമാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ മാത്രമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബോര്‍ഡിന് തന്ത്രിയോട് വിശദീകരണം ചോദിക്കാന്‍ അവകാശമുണ്ടെന്നും ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ തന്ത്രിക്ക് അവകാശമില്ലെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ പി.സി.ജോര്‍ജ് എംഎല്‍എയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലക്കെതിരെ കോടതിയെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു. ദേവസ്വം ബോര്‍ഡിലെ ജീവനക്കാരില്‍ 60 ശതമാനവും ക്രിസ്ത്യാനികളാണെന്നും ഹിന്ദുക്കള്‍ ഒരു ഗതിയുമില്ലാതെ അലയുമ്പോഴാണിതെന്നും ശശികല പ്രസംഗിക്കുന്നതിന്റെ വീഡിയോ മാധ്യമങ്ങളെ കാണിച്ചതാണ്. അതിന് തനിക്കെതിരെ ശശികല മാനനഷ്ടത്തിന് കേസു കൊടുത്തിരിക്കുകയാണെന്നും ആ വെല്ലുവിളി താന്‍ ഏറ്റെടുക്കകയാണെന്നും കടകംപള്ളി പറഞ്ഞു.

ശബരിമലയില്‍ ആര്‍എസ്എസിന്റെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയിലെ പ്രതിഷേധങ്ങള്‍ക്കു പിന്നില്‍ സങ്കുചിത രാഷ്ട്രീയമുള്ളവരാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

അതേസമയം നിരോധനാജ്ഞ ഭക്തജനങ്ങള്‍ക്കെതിരെയല്ലെന്നും ശബരിമലയെ കലാപകേന്ദ്രമാക്കി മാറ്റാന്‍ ശ്രമിക്കുന്ന വത്സന്‍ തില്ലങ്കേരി അടക്കമുള്ള സാമൂഹികവിരുദ്ധരെ ലക്ഷ്യമിട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധത്തിന് പിന്നില്‍ ലോക്സഭാ തിരഞ്ഞെടുപ്പും വോട്ടുമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് ഈ വിഷയത്തില്‍ ബിജെപിയുടെ കെണിയില്‍പ്പെട്ടെന്ന് ആരോപിച്ച മന്ത്രി കോണ്‍ഗ്രസ് തങ്ങളുടെ പ്രഖ്യാപിത നിലപാട് മറന്നെന്നും പറഞ്ഞു. സങ്കുചിത താത്പര്യ രാഷ്ട്രീയത്തില്‍ നിന്നും രാജ്യത്തിന്റെ വിശാലമായ താത്പര്യത്തിലേക്ക് വരാന്‍ യുഡിഎഫ് എങ്കിലും തയ്യാറാവണം എന്നും മന്ത്രി ആവശ്യപ്പെട്ടു.

ഇന്നും നിയമസഭാ സമ്മേളനം തുടങ്ങിയതോടെ പ്രതിപക്ഷ ബഹളവും ആരംഭിച്ചു. സത്യാഗ്രഹമിരിക്കുന്ന എംഎല്‍എമാരോടുള്ള സമീപനത്തെതിരെയായിരുന്നു പ്രതിപക്ഷ ബഹളം. സമരത്തില്‍ സ്പീക്കര്‍ ഇടപണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ