scorecardresearch

'എനിക്ക് പിശക് പറ്റിയെങ്കില്‍ പാര്‍ട്ടി പരിശോധിക്കും'; ശബരിമലയിലെ പരിമിതിയാണ് ചൂണ്ടിക്കാണിച്ചതെന്ന് കടകംപളളി

തന്റെ പരാമര്‍ശത്തെ കുറിച്ച് പാർട്ടിയിൽ വിശദീകരണം നൽകിയെന്നും കടകംപളളി സുരേന്ദ്രന്‍

തന്റെ പരാമര്‍ശത്തെ കുറിച്ച് പാർട്ടിയിൽ വിശദീകരണം നൽകിയെന്നും കടകംപളളി സുരേന്ദ്രന്‍

author-image
WebDesk
New Update
Kerala Legislative Assembly Election 2021, Kerala Assembly Election 2021, Kadakampally, Kadakampally Surendran, Kattayikkonam, CPM, BJP, CPM-BJP, CPM-BJP Conflict, സിപിഎം, ബിജെപി, തിരഞ്ഞെടുപ്പ്, സംഘർഷം, കാട്ടായിക്കോണം, കാട്ടായിക്കോണം സംഘർഷം, സിപിഎം ബിജെപി സംഘർഷം, കടകംപള്ളി, കടകംപള്ളി സുരേന്ദ്രൻ, ie malayalam

തിരുവനന്തപുരം: മണ്ഡലകാലം കഴിയുന്നത് വരെ സ്ത്രീകൾ ശബരിമലയിലേക്ക് വരരുതെന്ന പരാമര്‍ശം മുഖ്യമന്ത്രി തളളിയതോടെ വിശദീകരണവുമായി ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ രംഗത്ത്. ശബരിമലയിൽ എത്തുന്ന സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട പരിമിതിയാണ് താന്‍ ചൂണ്ടിക്കാണിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പരാമര്‍ശത്തെ കുറിച്ച് പാർട്ടിയിൽ വിശദീകരണം നൽകിയെന്നും പിശക് പറ്റിയാൽ പാർട്ടി പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

Advertisment

മകരവിളക്ക് സമയത്ത് സ്ത്രീകള്‍ വരരുതെന്ന് ആവശ്യപ്പെട്ട കടകംപളളി സുരേന്ദ്രനെ മുഖ്യമന്ത്രി തിരുത്തിയിരുന്നു. സ്ത്രീകള്‍ ശബരിമലയില്‍ വരരുതെന്ന് പറയാന്‍ ഒരു മന്ത്രിക്കും അവകാശമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

'വനിതാ മതിലില്‍ പങ്കെടുക്കാന്‍ എല്ലാ സ്ത്രീകള്‍ക്കും അവകാശമുണ്ട്. സര്‍ക്കാര്‍ ജോലിക്കാര്‍, കുടുംബശ്രീക്കാർ, തൊഴിലുറപ്പുകാര്‍ എല്ലാവര്‍ക്കും പങ്കെടുക്കാം. അവര്‍ക്കെതിരെ ഒരു നടപടിയുമുണ്ടാകില്ല. ശബരിമല സന്ദര്‍ശനത്തിനെത്തി മടങ്ങിയ തമിഴ് സംഘടനയായ മനിതിയുടെ നേതാവ് സെല്‍വിയെ താന്‍ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ സുപ്രീംകോടതി വിധി അനുസരിക്കുക മാത്രമാണ് ചെയ്യുന്നത്. ഇനിയും തുടരും. പോകണമെന്ന് സ്ത്രീകള്‍ ഉറപ്പിച്ച് പറയുകയാണെങ്കില്‍ വേണ്ട സഹായം ചെയ്തുകൊടുക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Pinarayi Vijayan Sabarimala Kadakampally Surendran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: