Latest News

യുഡിഎഫും- ബിജെപിയും സയാമീസ് ഇരട്ടകൾ; തിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് കടകംപള്ളി

തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രചാരണ നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണെന്നും കോവിഡ് കാലമായതിനാലാണ് അദ്ദേഹം പ്രചാരണത്തിന് നേരിട്ടിറങ്ങാത്തതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ

Kerala Legislative Assembly Election 2021, Kerala Assembly Election 2021, Kadakampally, Kadakampally Surendran, Kattayikkonam, CPM, BJP, CPM-BJP, CPM-BJP Conflict, സിപിഎം, ബിജെപി, തിരഞ്ഞെടുപ്പ്, സംഘർഷം, കാട്ടായിക്കോണം, കാട്ടായിക്കോണം സംഘർഷം, സിപിഎം ബിജെപി സംഘർഷം, കടകംപള്ളി, കടകംപള്ളി സുരേന്ദ്രൻ, ie malayalam

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തൽ കൂടിയാകുമെന്ന് മന്ത്രി കടകംപള്ളി സൂരേന്ദ്രൻ. സംസ്ഥാന രാഷ്ട്രീയം തന്നെയാണ് ചർച്ചാ വിഷയമെന്നും സ്വര്‍ണക്കടത്ത് അടക്കമുള്ള അനാവശ്യ വിവാദങ്ങളില്‍ എതിരാളികള്‍ക്കുള്ള മറുപടിയാവും തിരഞ്ഞെടുപ്പ് ഫലമെന്ന് മന്ത്രി പറഞ്ഞു. യുഡിഎഫും- ബിജെപിയും സയാമീസ് ഇരട്ടകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘വിവാദങ്ങളൊന്നും ജനങ്ങളെ സ്വാധീനിക്കില്ല. അത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഉയര്‍ത്തിക്കൊണ്ടുവരുന്നതാണെന്ന് ജനങ്ങള്‍ക്കറിയാം. അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ വിധിയെഴുതാന്‍ പോവുന്നത്.’

തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രചാരണ നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണെന്നും കോവിഡ് കാലമായതിനാലാണ് അദ്ദേഹം പ്രചാരണത്തിന് നേരിട്ടിറങ്ങാത്തതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവനന്തപുരത്ത് കോണ്‍ഗ്രസ്-ബി.ജെ.പി കൂട്ടുകെട്ടാണെന്ന് കടകംപള്ളി ആരോപിച്ചു. തിരുവനന്തപുരം കോര്‍പറേഷനില്‍ 50 സീറ്റുമായി എൽ.ഡി.എഫ് ഭരണത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

വലിയ ആൾക്കൂട്ടങ്ങൾ ഇപ്പോൾ നടത്താൻ കഴിയില്ല. അതുകൊണ്ടാണ് വെബിനാർ പോലെയുള്ള നവമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രി പ്രചാരണം നടത്തുന്നത്. സർക്കാറിന്‍റെ കരുതലാണ് ഈ കോവിഡ് കാലത്തും കേരളത്തിൽ ഒരാൾക്കും പട്ടിണി കിടക്കേണ്ടി വരാത്തതിന് പിന്നിൽ. അതിനുള്ള വോട്ടാണ് ഞങ്ങൾ ചോദിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kadakampally surendran against bjp udf local body election

Next Story
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു; രോഗം സ്ഥിരീകരിച്ചവരുടെ എണ്ണവും
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express