/indian-express-malayalam/media/media_files/2025/12/30/kadakampally-surendran-2025-12-30-13-51-20.jpg)
കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയിൽ വിശദീകരണവുമായി മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. 2017ലാണ് പോറ്റിയുടെ വീട്ടിൽ പോയതെന്നും അത് ഒരു കുട്ടിയുടെ ചടങ്ങിൽ പങ്കെടുക്കാനായിരുന്നെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ദേവസ്വം മന്ത്രിയെന്ന നിലയിലും വ്യക്തിപരമായും തനിക്കുള്ള പോറ്റിയുമായുള്ള ബന്ധം അന്വേഷണ ഏജൻസിയോട് പറഞ്ഞിട്ടുണ്ടെന്നും ശബരിമല സ്വാമിയുടെ ഭക്തൻ എന്ന നിലയിലാണ് പോറ്റിയെ പരിചയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം, ജയിലിൽ തുടരും
2017ൽ ഒരു കുട്ടിയുടെ ചടങ്ങിൽ പങ്കെടുക്കാനായാണ് പോറ്റിയുടെ വീട്ടിൽ പോയത്. ശബരിമല സ്വാമിയുടെ ഭക്തൻ എന്ന നിലയിലാണ് പോറ്റിയെ പരിചയപ്പെട്ടത്. നിർബന്ധത്തിന് വഴങ്ങി പൊലീസ് അകമ്പടിയോടെയാണ് വീട്ടിൽ പോയത്. പോറ്റിയിൽ നിന്നും ഒരു ഉപഹാരവും വാങ്ങിയിട്ടില്ല. പോറ്റി എന്തെങ്കിലും മൊഴി നൽകിയതായി എസ്‌ഐടി അറിയിച്ചിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു.
ഞാൻ എല്ലാ കാര്യവും അന്വേഷണ സംഘത്തോട് പറഞ്ഞതാണ്. ഞാൻ ഉദാരമതികളായ വ്യക്തികളിൽ നിന്നും പാവങ്ങൾക്ക് സഹായം നൽകണമെന്ന് അഭ്യർത്ഥിക്കും. ഭാഗ്യത്തിന് പോറ്റി ഒരു സംഭാവനയും നൽകിയിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അതേസമയം, പോറ്റിയുമായുള്ള ബാംഗ്ലൂർ കൂടിക്കാഴ്ചയിലും പോറ്റിക്കൊപ്പമുള്ള ഫോട്ടോയെ കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയില്ല.
ശബരിമല സ്വര്‍ണക്കൊള്ള; പാളികളുടെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് ഹൈക്കോടതിയിൽ സമര്‍പ്പിച്ച് എസ്ഐടി
കടകംപ്പള്ളി സുരേന്ദ്രനുമായി പരിചയമുണ്ടെന്നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി എസ്‌ഐടിക്ക് നൽകിയ മൊഴി. 2017 മുതൽ കടകംപ്പളിയുമായി പരിചയമുണ്ടെന്നും അദ്ദേഹം വീട്ടിൽ വന്നിട്ടുണ്ടെന്നുമാണ് മൊഴി.
അതേസമയം, സ്വർണ്ണക്കൊള്ള കേസിൽ, അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധിപറയും. പത്മകുമാറിന് പുറമേ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, സ്വർണ്ണ വ്യാപാരി ഗോവർദ്ധൻ എന്നിവർ സമർപ്പിച്ച ജാമ്യാപേക്ഷകളിലാകും ഹൈക്കോടതി ബുധനാഴ്ച വിധി പറയുന്നത്. ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചാണ് ഈ ഹർജികളിൽ വിധി പറയുന്നത്.
Read More: കേന്ദ്രവിമർശനം ഗവർണർ വിഴുങ്ങി, സഭയിൽ തിരുത്തി മുഖ്യമന്ത്രി; നയപ്രഖ്യാപനത്തിൽ നാടകീയ നീക്കങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us