കൊച്ചി: കെ സുരേന്ദ്രന്റെ വിവാദ പ്രസംഗത്തിനെതിരെ സിപിഐഎം പരാതി നൽകി. തൃപ്പൂണിത്തറ എംഎൽ​എ എം സ്വരാജാണ് കെ സുരേന്ദ്രന് എതിരെ ഡിജിപിക്ക് പരാതി നൽകിയത്. കെ സുരേന്ദ്രന് എതിരെ കേസ് എടുക്കണമെന്നും എം സ്വരാജ് ആവശ്യപ്പെട്ടു. കൊച്ചിയിൽ വാർത്താസമ്മേളനം നടത്തിയാണ് എം സ്വരാജ് ഈ വാർത്ത അറിയിച്ചത്.

ഇപ്പോൾ അടിയും കൊലയും നിർത്തിവെച്ചിരിക്കുകയാണ്, എന്നാൽ വെറുതെ വിടുമെന്ന് കരുതേണ്ട. സിപിഎമ്മുകാർ ഇന്ത്യയിൽ എവിടെ പോയാലും, അവിടെ തടയാൻ ബി.ജെ.പിക്കാർ ഉണ്ടാകും. മുഖ്യമന്ത്രിയെ മറ്റൊരു സംസ്ഥാനത്ത് കാലുകുത്താന്‍ സമ്മതിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. മംഗ്ലൂരുവിൽ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ മാര്‍ച്ചിനിടെയായിരുന്നു സുരേന്ദ്രന്റെ വിവാദ പ്രസംഗം

കെ സുരേന്ദ്രന്റെ പ്രസംഗം അനവസരത്തിലായിപ്പോയി എന്ന നിലപാടിലാണ് സംസ്ഥാനത്തെ ബിജെപി നേത്രത്വം. പാർട്ടി നയമല്ല​ ഇതെന്നായിരുന്നു മുതിർന്ന ബിജെപി നേതാവ് പിഎസ് ശ്രീധരൻ പിള്ളയുടെ പ്രതികരണം.എംഎം മണി മോഡൽ പ്രസംഗം എന്ന് കണ്ട് കെ സുരേന്ദ്രൻ എതിരെ കേസ് എടുക്കണമെന്നാണ് ഐ.എൻ.എൽ ആവശ്യപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ