സുരേന്ദ്രന് ശബരിമലയില്‍ കയറാനാവില്ല: ഹര്‍ജി ഹൈക്കോടതി തളളി

ശബരിമലയിൽ സ്ഥിതി ശാന്തമാണെന്നും അത് നശിപ്പിക്കാനാണോ പോകുന്നതെന്നും വാദത്തിനിടെ ജസ്​റ്റിസ് രാജ വിജയരാഘവൻ ചോദിച്ചു

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ൽ പോ​കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ് തേ​ടി​യ ബി​ജെ​പി നേ​താ​വ് കെ.സു​രേ​ന്ദ്ര​ന്‍റെ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. ശബരിമലയിൽ സ്ഥിതി ശാന്തമാണെന്നും അത് നശിപ്പിക്കാനാണോ പോകുന്നതെന്നും വാദത്തിനിടെ ജസ്​റ്റിസ് രാജ വിജയരാഘവൻ വാക്കാൽ ചോദിച്ചു. മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. ഹ​ർ​ജി​യി​ല്‍ കോ​ട​തി സ​ര്‍​ക്കാ​രി​നോ​ട് റി​പ്പോ​ര്‍​ട്ട് ചോ​ദി​ച്ചിരുന്നു.

ശബരിമലയിൽ അതിക്രമം നടത്തിയതുമായി ബന്ധപ്പെട്ട കേസിലടക്കം അറസ്​റ്റിലായി ജാമ്യത്തിൽ കഴിയുന്ന സാഹചര്യത്തിലാണ് സുരേന്ദ്രൻ ഹര്‍ജി നൽകിയത്. എന്നാൽ, നിലവിലത്തെ സാഹചര്യത്തില്‍ സുരേന്ദ്രനെ ശബരിമലയിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ശബരിമലയിലെ സമാധാന അന്തരീക്ഷം നശിപ്പിക്കാൻ ബോധപൂർവ്വ ശ്രമമാണ് പ്രതി നടത്തുന്നതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

ശബരിമല ദർശനത്തിനെത്തിയ 52കാരിയെയും ബന്ധുവിനെയും ആക്രമിച്ച കേസിൽ ഡിസംബർ ഏഴിനാണ് സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചത്. കേസി​​​​ന്റെ ആവശ്യത്തിനല്ലാതെ പത്തനംതിട്ട ജില്ലയിലേക്ക് പ്രവേശിക്കരുതെന്ന കർശന നിബന്ധനയുണ്ടായിരുന്നു. രണ്ടുലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമടക്കം ഉപാധികളോടെയായിരുന്നു ജാമ്യം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: K surendran sabaarimala ple high court kerala police

Next Story
ശബരിമല: റിവ്യൂ ഹർജികൾ ജനുവരി 22 ന് പരിഗണിക്കില്ല
The moderation of comments is automated and not cleared manually by malayalam.indianexpress.com