scorecardresearch

കോഴ ആരോപണത്തിൽ കുടുങ്ങിയ ബിജെപിയെ വെട്ടിലാക്കി കെ സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

'ഈ അടുത്ത കാലത്ത് അംഗീകാരം കിട്ടിയ പല മെഡിക്കൽ കോളേജുകളും വലിയ കോഴ കൊടുത്താണ് അംഗീകാരം നേടിയതെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്'

'ഈ അടുത്ത കാലത്ത് അംഗീകാരം കിട്ടിയ പല മെഡിക്കൽ കോളേജുകളും വലിയ കോഴ കൊടുത്താണ് അംഗീകാരം നേടിയതെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്'

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
K Surendran

തിരുവനന്തപുരം: മെഡിക്കൽ കോളജ് അനുവദിക്കാൻ നേതാക്കൾ കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന ബിജെപിയെ തിരിഞ്ഞ് കൊത്തി പാർട്ടി ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സ്വകാര്യ മെഡിക്കൽ കോളജുകളിലെ ഫീസ് 25 ലക്ഷമാക്കിയെന്നതിനെക്കുറിച്ചുള്ള പോസ്റ്റാണ് ഇപ്പോൾ ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നത്. ഈ അടുത്ത കാലത്ത് അംഗീകാരം കിട്ടിയ പല മെഡിക്കൽ കോളേജുകളും വലിയ കോഴ കൊടുത്താണ് അംഗീകാരം നേടിയതെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണെന്നും സുരേന്ദ്രൻ പോസ്റ്റിൽ പറയുന്നുണ്ട്. ജൂലൈ 17നാണ് ഇതുസംബന്ധിച്ച സുരേന്ദ്രന്റെ കുറിപ്പു സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടത്. പരോക്ഷമായി ബിജെപിക്കെതിരായ കോഴ ആരോപണത്തെ ശരിവെക്കുന്നതായി സുരേന്ദ്രന്റെ ഈ പോസ്റ്റ്.

Advertisment

കെ സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

'കേരളത്തിൽ മെഡിക്കൽ ഫീസ് ഇരുപത്തി അഞ്ചു ലക്ഷം രൂപ. ബഹുമാനപ്പെട്ട ഹൈക്കോടതി ഈ ഫീസ് തുടരാൻ അനുവദിച്ചത് എന്തോ വലിയ കാര്യമായിട്ടാണ് ആരോഗ്യമന്ത്രി വിലയിരുത്തിയത്. ഇതു വലിയൊരു തട്ടിപ്പാണ്. മാനേജ്മെൻറുകളും സർക്കാരും തമ്മിലുള്ള ഒത്തുകളി വ്യക്തം. ഈ ഫീസിൽ കേരളത്തിലെ ഒരു പാവപ്പെട്ട വിദ്യാർത്ഥി എങ്ങനെ പഠിക്കും? മോദി സർക്കാർ എടുത്ത വിപ്ളവകരമായ ഒരു തീരുമാനം മെഡിക്കൽ പ്രവേശനം ഒരു പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ രാജ്യം മുഴുവൻ നടത്തണമെന്നും മുഴുവൻ പ്രവേശനവും അതിൻറെ അടിസ്ഥാനത്തിലായിരിക്കണമെന്നും എല്ലാവർക്കും ഒരേ ഫീസ് ആയിരിക്കണമെന്നുമുള്ള തീരുമാനം എത്ര സമർത്ഥമായാണ് കേരളത്തിൽ അട്ടിമറിക്കപ്പെട്ടത്? ഇവിടെ എൻ. ആർ. ഐ സീററ് തീരുമാനിക്കാനുള്ള അവകാശം മാനേജ്മെൻറുകൾക്ക് എങ്ങനെ കിട്ടി? എൻആർഐ സ്ടാററസ് തരപ്പെടുത്തിക്കൊടിക്കുന്ന ഒരു വലിയ സംഘം ഇവിടെ വിലസുന്നു എന്നുള്ള കാര്യം ആർക്കാണറിയാത്തത്? ഇനി ഈ അടുത്ത കാലത്ത് അംഗീകാരം കിട്ടിയ പല മെഡിക്കൽ കോളേജുകളും വലിയ കോഴ കൊടുത്താണ് അംഗീകാരം നേടിയതെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്. ഈ കച്ചവടം അവസാനിപ്പിക്കാനും ഇതിനെതിരെ പ്രതികരിക്കാനും എന്തുകൊണ്ട് മാധ്യമങ്ങളും രാഷ്ട്രീയപാർട്ടികളും രംഗത്തു വരുന്നില്ല?സ്വാശ്രയ മെഡിക്കൽ കോളേജുകളുടെ കൊള്ളക്ക് അറുതി വരുത്താൻ വലിയ പോരാട്ടം തന്നെ വേണ്ടി വരും'

Facebook Mt Ramesh K Surendran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: