കണ്ണൂർ: കോൺഗ്രസ് നേതാവ് കെ സുരേന്ദ്രൻ അന്തരിച്ചു. ഐഎൻടിയുസിയിലും കെപിസിസി ജനറൽ സെക്രട്ടറിയുമായി പ്രവർത്തിച്ചുവരുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന്​ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കണ്ണൂർ ഡിസിസി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി,ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഐഎന്‍ടിയുസിയിലൂടെയാണ് രാഷ്ട്രീയ രംഗത്ത് സജ്ജീവമാകുന്നത്. ജില്ലാ പഞ്ചായത്ത് വളപട്ടണം ഡിവിഷന്‍, തളിപ്പറമ്പ്,പയ്യന്നൂര്‍ അസംബ്ലി മണ്ഡലങ്ങളില്‍ മത്സരിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.