Latest News
മൊറേനൊ പെനാലിറ്റി പാഴാക്കി; സ്പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്
ഇന്ധനനിരക്ക് വര്‍ധിപ്പിച്ചു, പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍
രാജ്യത്ത് 58,419 പുതിയ കേസുകള്‍; 7.29 ലക്ഷം പേര്‍ ചികിത്സയില്‍
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

കെ സുരേന്ദ്രനെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും

സമന്‍സ് തനിക്ക് ലഭിച്ചിരുന്നില്ലെന്നാണ് സുരേന്ദ്രന്‍ കോടതിയില്‍ അറിയിച്ചത്

കണ്ണൂർ: ബി.ജെ.പി സംസ്​ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജയിൽമാറ്റ അപേക്ഷ കോടതി അംഗീകരിച്ചു. റാന്നി മജിസ്ട്രേറ്റ് കോടതിയുടേതാണ് അനുമതി നൽകിയത്. ആരോഗ്യസ്ഥിതി പരിഗണിച്ചാണ് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറാൻ കോടതി അനുമതി നൽകിയിരിക്കുന്നത്.

നേരത്തെ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ കെ സുരേന്ദ്രന്​​ ജാമ്യം ലഭിച്ചിരുന്നു. കണ്ണൂർ മജിസ്​ട്രേറ്റ്​ കോടതിയാണ്​ ജാമ്യം അനുവദിച്ചത്​. അതേസമയം, ജാമ്യം ലഭിച്ചെങ്കിലും സുരേന്ദ്രന് പുറത്തിറങ്ങാനാകില്ല. സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ സുരേന്ദ്ര​​​ന്റെ ജാമ്യാപേക്ഷ റാന്നി കോടതി തള്ളിയിരുന്നു. അതിനാൽ സുരേന്ദ്രനെ തിരിച്ച് കൊട്ടാരക്കര ജയിലിലെത്തിച്ചേക്കും. ചൊവ്വാഴ്ച്ച വീണ്ടും സുരേന്ദ്ര​​​ന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ട്.

കണ്ണൂരില്‍ കോടതിക്ക് മുമ്പിലും ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയിരുന്നു. കണ്ണൂര്‍ ഡിവൈ.എസ്.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഡിവൈ.എസ്.പിമാരായ പി.പി സദാനന്ദന്‍, പ്രിന്‍സ് എബ്രഹാം എന്നിവരെ ഭീഷണിപ്പെടുത്തിയ കേസിലാണ് ഇപ്പോള്‍​ ജാമ്യം ലഭിച്ചത്​. കേസിൽ സുരേന്ദ്രനെതിരെ പ്രൊഡക്ഷൻ വാറണ്ടുണ്ടായിരുന്നു. അത്​ പ്രകാരമാണ്​ പൊലീസ്​ സുരേന്ദ്രനെ ഹാജരാക്കിയത്​.

കേസില്‍ സമന്‍സ് തനിക്ക് ലഭിച്ചിരുന്നില്ലെന്നാണ് സുരേന്ദ്രന്‍ കോടതിയില്‍ അറിയിച്ചത്. എന്നാല്‍ സമന്‍സ് നല്‍കിയെന്ന് പൊലീസ് വാദിച്ചു. ഫെബ്രുവരി 14ന് വീണ്ടും ഹാജരാകണമെന്ന് സുരേന്ദ്രനോട് കോടതി നിര്‍ദേശിച്ചു. യൂണിഫോം അഴിച്ചാല്‍ പൊലീസ് സാധാ മനുഷ്യരാണെന്നായിരുന്നു അന്ന് സുരേന്ദ്രന്‍ ഫെയ്സ്ബുക്കിലൂടെ ഭീഷണി മുഴക്കിയിരുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: K surendran granted bail for threatening policemen

Next Story
നടപടിയില്‍ ‘തീവ്രത കുറവ്’; പി.കെ ശശിയെ സസ്പെന്‍ഡ് ചെയ്തത് ആറ് മാസത്തേക്ക്PK Sasi, CPM, Palakkad, Sexual Harrasment, ie malayalam, enquiry report, പികെ ശശി, സിപിഎം, ലെെംഗിക അതിക്രമ ആരോപണം, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com