scorecardresearch

ധാർമികതയുടെ ഒരംശമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ ബാലാ ഇനിയെങ്കിലും തിരുത്തൂ: കെ.സുരേന്ദ്രൻ

സ്വന്തം പാർട്ടി കുടുംബത്തിൽപ്പെട്ട ഒരു കുരുന്നിന്രെ കൊലപാതക കേസ്സ് അട്ടിമറിക്കാൻ കൂട്ടുനിൽക്കാൻ എങ്ങനെ മനസ്സുവന്നു താങ്കൾക്ക്?

സ്വന്തം പാർട്ടി കുടുംബത്തിൽപ്പെട്ട ഒരു കുരുന്നിന്രെ കൊലപാതക കേസ്സ് അട്ടിമറിക്കാൻ കൂട്ടുനിൽക്കാൻ എങ്ങനെ മനസ്സുവന്നു താങ്കൾക്ക്?

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ധാർമികതയുടെ ഒരംശമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ ബാലാ ഇനിയെങ്കിലും തിരുത്തൂ: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മന്ത്രി എ.കെ.ബാലനെ രൂക്ഷമായി വിമർശിച്ച് കെ.സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പഴയ നാദാപുരത്തുകാരനായിരുന്നിട്ടും ആ ഒരു പരിഗണനയെങ്കിലും ജിഷ്ണുവിന്രെ മാതാപിതാക്കളോട് കാണിക്കാമായിരുന്നില്ലേയെന്നും സ്വന്തം പാർട്ടി കുടുംബത്തിൽപ്പെട്ട ഒരു കുരുന്നിന്രെ കൊലപാതക കേസ്സ് അട്ടിമറിക്കാൻ കൂട്ടുനിൽക്കാൻ എങ്ങനെ മനസ്സുവന്നുവെന്നും സുരേന്ദ്രൻ ചോദിച്ചു. ധാർമികതയുടെ ഒരംശമെങ്കിലും താങ്കളിൽ അവശേഷിക്കുന്നുണ്ടെങ്കിൽ ബാലാ ഇനിയെങ്കിലും തിരുത്തൂവെന്നും സുരേന്ദ്രൻ പോസ്റ്റിൽ പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

Advertisment

മിസ്ടർ എ.കെ ബാലൻ, ഒന്നുമില്ലെങ്കിൽ താങ്കളൊരു പഴയ നാദാപുരത്തുകാരനല്ലേ. ആ ഒരു പരിഗണനയെങ്കിലും ജിഷ്ണുവിന്രെ മാതാപിതാക്കളോട് കാണിക്കാമായിരുന്നില്ലേ? സ്വന്തം പാർട്ടി കുടുംബത്തിൽപ്പെട്ട ഒരു കുരുന്നിന്രെ കൊലപാതക കേസ്സ് അട്ടിമറിക്കാൻ കൂട്ടുനിൽക്കാൻ എങ്ങനെ മനസ്സുവന്നു താങ്കൾക്ക്? പോസ്ടുമോർട്ടം നടപടികളിൽ കൃത്രിമം കാണിക്കാൻ എങ്ങനെ ധൈര്യം ഉത്തരവാദിത്തപ്പെട്ടവർക്കു കിട്ടിയെന്നറിയാൻ പാഴൂർ പടിപ്പുര വരെ പോകേണ്ട കാര്യമുണ്ടോ. അങ്ങയുടെ ഭാര്യയുടെ ആരോഗ്യവകുപ്പിലുള്ള സ്വാധീനം ഉമ്മൻചാണ്ടി ഭരിക്കുന്പോൾ പോലും കേരളത്തിനു ബോധ്യപ്പെട്ടതാണല്ലോ. അതുകൊണ്ടാണല്ലോ കോൺഗ്രസ്സുകാരനായ കൃഷ്ണദാസ് അവരെത്തന്നെ ഈ സ്ഥാപനത്തിൽ വലിയ തുക ശമ്പളം നൽകി നിലനിർത്തുന്നത്. ഇത്രയൊക്കെ ആക്ഷേപം കേൾക്കേണ്ടി വന്നിട്ടും അവരെ അവിടുന്നു മാററാൻ താങ്കൾ എന്തുകൊണ്ടു തയ്യാറാവുന്നില്ല? ഏററവുമൊടുവിൽ പ്രതികൾക്ക് കോടതിയിൽ നിന്ന് ആനുകൂല്യം കിട്ടിയത് താങ്കൾ കൈകാര്യം ചെയ്യുന്ന നിയമവകുപ്പ് നടത്തിയ വഴിവിട്ട സഹായം കാരണമല്ലേ? ധാർമ്മികതയുടെ ഒരംശമെങ്കിലും താങ്കളിൽ അവശേഷിക്കുന്നുണ്ടെങ്കിൽ ബാലാ ഇനിയെങ്കിലും തിരുത്തൂ. അട്ടപ്പാടിയിലെ ആദിവാസികളെ ഒററുകൊടുത്ത് സിസ്ലോണിനെ സഹായിച്ച അങ്ങയിൽ നിന്ന് കേരളം ഒരു നന്മയും പ്രതീക്ഷിക്കുന്നില്ല.

Jishnu Pranoy Nehru College Pambadi K Surendran Ak Balan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: