തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചു മാറ്റിയ സംഭവത്തില്‍ പ്രതികരണവുമായി കെ സുരേന്ദ്രന്‍ രംഗത്ത്. ഒരു കാഷായവേഷമണിഞ്ഞ കപടസന്യാസിക്ക് ഒരു പെൺകുട്ടി നൽകിയ ശിക്ഷ സംബന്ധിച്ച് മാധ്യമങ്ങളിൽ വലിയ ചർച്ചകളും നവമാധ്യമങ്ങളിൽ വലിയതോതിൽ ട്രോളുകളും അരങ്ങുതകർക്കുകയാണല്ലോ. ഈ സംഭവത്തിൽ തക്ക ശിക്ഷ ആ പെൺകുട്ടി തന്നെ നൽകിയില്ലായിരുന്നെങ്കിൽ എന്തുസംഭവിക്കുമായിരുന്നു എന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? എന്ന് ചോദിച്ചാണ് സുരേന്ദ്രന്‍ കുറിപ്പ് തുടങ്ങുന്നത്.

സൈബർ സഖാക്കളും സുഡാപ്പികളും പ്രശ്നം ആഘോഷിക്കുന്നതുകാണുന്പോൾ പരമപുഛമാണ് നാട്ടുകാർക്കുണ്ടാവുകയെന്നും അദ്ദേഹം വിമര്‍ശിച്ചു. “ആ പെൺകുട്ടി പീഡകന് കടുത്ത ശിക്ഷ നൽകാതെ പിണറായി വിജയന്റെ പോലീസിനെ സമീപിച്ചിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു? ഒരു ചുക്കും സംഭവിക്കുമായിരുന്നില്ല. പുഷ്പം പോലെ കള്ള സ്വാമി കേസ്സിൽ നിന്ന് ഊരിപ്പോരുമായിരുന്നു. കഴിഞ്ഞ ഒരു വർഷത്തെ ഇടതുഭരണത്തിനിടയിൽ ഏതു സ്ത്രീ പീഡനക്കേസ്സിനാണ് പ്രതികൾക്കു ശിക്ഷ വാങ്ങിക്കൊടുക്കാൻ ഇക്കൂട്ടർക്കു കഴിഞ്ഞതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

“സൗമ്യാക്കേസ്സിൽ അവസാനം എന്താണുണ്ടായത്? ബാലന്റേയും വനിതാ ഉദ്യോഗസ്ഥയുടേയും അതിബുദ്ധികൊണ്ടെന്തു നേടിയെന്ന് മാലോകർ കണ്ടതല്ലേ. ജിഷയെക്കൊന്നത് അമിറുൾ ഇസ്ളാം മാത്രം നടത്തിയ ഗൂഡാലോചനയാണെന്ന് നിങ്ങൾ ഇപ്പോൾ പറയുന്നത് ഏതടിസ്ഥാനത്തിലാണ്? കേസ്സിന്റെ കുററപത്രം വായിച്ച ഏതു കൊച്ചുകുട്ടിക്കും ആ കേസ്സിന്റെ ഗതിയെന്താവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നും” അദ്ദേഹം വ്യക്തമാക്കി.

“നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനു പിന്നിൽ ഏതു മാഫിയാസംഘമാണെന്ന് നാട്ടുകാർക്കു മുഴുവനും മനസ്സിലായിട്ടും കേസ്സ് പൾസർ സുനിയിൽ മാത്രമായി ഒതുക്കിയതാരാണ്. ഇതുപോലെ നൂറു നൂറു സംഭവങ്ങൾ. ആ പെൺകുട്ടി ബ്ളേഡെടുത്ത് കപടസ്വാമിയുടെ ലിംഗം ഛേദിച്ചതിന്റെ ക്രഡിററ് ഇരട്ടച്ചങ്കനു നൽകി ആത്മനിർവൃതി അറിയുന്ന വിഡ്ഡികൾ കാഷായം ധരിച്ചവരൊക്കെ കുമ്മനത്തിന്റെ അടുപ്പക്കാരാണെന്നും പറഞ്ഞ് തുള്ളുന്നത് അപഹാസ്യമാണ്. ജോസഫും തെററയിലും ഏററവും ഒടുവിൽ ശശീന്ദ്രനും ചെയ്തതിനൊക്കെ പിണറായിയാണുത്തരവാദി എന്നു ഇക്കൂട്ടർ സമ്മതിച്ചുതരികയാണോ? പി. ശശിയും കോട്ടമുറിക്കലുമൊക്കെ കോടിയേരിയോട് ചോദിച്ചിട്ടായിരുന്നോ ഈ ഏർപ്പാടിനിറങ്ങിയതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ