റാന്നി: ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിയായി റിമാന്റിൽ കഴിയുന്ന ബിജെപി നേതാവ് കെ സുരേന്ദ്രന് തിരിച്ചടി. റാന്നി കോടതിയിൽ അദ്ദേഹം സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തളളി.

ശബരിമല ദർശനത്തിനെത്തിയ 52 കാരിയായ സ്ത്രീയെ തടഞ്ഞ കേസിലാണ് ജാമ്യം നിഷേധിച്ചത്. റാന്നി കോടതി സുരേന്ദ്രനെ ഡിസംബർ ആറു വരെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കെ.സുരേന്ദ്രൻ ജാമ്യാപേക്ഷ സമർപ്പിച്ചത്.  സുരേന്ദ്രനെ കസ്റ്റഡിയിൽ വേണമെന്ന പോലീസിന്‍റെ ആവശ്യം കോടതി ഇന്നലെ തള്ളിയിരുന്നു.

ശബരിമല: രാഹുൽ ഈശ്വറിനെ പൊലീസ് തടഞ്ഞു; മനുഷ്യാവകാശ ലംഘനമെന്ന് രാഹുൽ

ഇന്ന് സുരേന്ദ്രനെ കസ്റ്റഡിയില്‍ വിട്ടു തരണമെന്ന് പൊലീസ് വീണ്ടും ആവശ്യപ്പെട്ടു. എന്നാൽ സുരേന്ദ്രനെ ഒരു മണിക്കൂർ ചോദ്യം ചെയ്യാൻ പൊലീസിനെ കോടതി അനുവദിച്ചു. ചോദ്യം ചെയ്യലിന് ശേഷം കെ സുരേന്ദ്രന് ജയിൽ സൂപ്രണ്ടിന്റെ സാന്നിധ്യത്തിൽ ഫോൺ വിളിക്കാനും അനുമതി നൽകി.

സുരേന്ദ്രനെ തിരുവനന്തപുരം ജയിലിലേക്ക് മാറ്റണമെന്ന് അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യം കോടതി അനുവദിച്ചില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ