കേരളം മുസ്ളീം ഭൂരിപക്ഷ സംസ്ഥാനമായാല്‍ ജനാധിപത്യവും മതേതരത്വവും ഉണ്ടാവില്ലെന്ന് കെ സുരേന്ദ്രന്‍

ടി.പി സെൻകുമാർ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ കേരളത്തിലെ ബൗദ്ധിക ലോകം മുന്നോട്ട് വരണമെന്നും സുരേന്ദ്രന്‍

k surendran ,bjp

തിരുവനന്തപുരം: മുസ്ലിം സമദായത്തിലെ ജനനനിരക്ക് കൂടുകയാണെന്ന് പ്രസ്ഥാവന നടത്തിയ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെ പിന്തുണച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ടി.പി സെൻകുമാർ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ കേരളത്തിലെ ബൗദ്ധിക ലോകം മുന്നോട്ട് വരേണ്ടതാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.

ജനസംഖ്യാ കണക്കിലെ അസ്വാഭാവിക വർദ്ധനവ് ഒരു പ്രശ്നമല്ലെന്ന് എങ്ങനെ വിലയിരുത്താനാവുമെന്നും അദ്ദേഹം ചോദിച്ചു. ഒരു സമുദായത്തിൻറെ ജനനനിരക്ക് മറ്റു രണ്ടു സമൂഹങ്ങളെ അപേക്ഷിച്ച് ഇരട്ടിയാവുന്നതിൽ ഒരസ്വാഭാവികതയും കാണാനാവുന്നില്ലെങ്കിൽ നമുക്ക് എവിടെയോ തകരാറുണ്ടെന്ന് സമ്മതിക്കേണ്ടി വരുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

“കേരളത്തിൻറെ സാമൂഹ്യജീവിതത്തിൽ വരാൻപോകുന്ന ഒരു വലിയ മാററത്തെക്കുറിച്ച് ചൂണ്ടിക്കാണിക്കുന്നത് എങ്ങനെയാണ് ഒരു വിഭാഗീയ നിലപാടായി മാറുന്നത്? സത്യം പറയുന്നവർക്കെല്ലാം സംഘപരിവാർ പട്ടം നൽകുന്നതുകൊണ്ട് സത്യം സത്യമല്ലാതാവുന്നില്ല. ഒരു മുസ്ളീം ഭൂരിപക്ഷ സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞാൽ ഇന്നു കാണുന്ന ജനാധിപത്യവും മതേതരത്വവും ഒന്നും അതുപോലെ ഇവിടെ ഉണ്ടാവുമെന്ന് കരുതാനാവില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

“ജനസംഖ്യയിലെ സന്തുലിതാവസ്ഥ വലിയ ഏററക്കുറച്ചിലില്ലാതെ നിൽക്കേണ്ടത് അനിവാര്യമാണ്. ഇന്നല്ലെങ്കിൽ നാളെ എല്ലാവർക്കും അത് അംഗീകരിക്കേണ്ടി വരും. ജനസംഖ്യാവിസ്ഫോടനത്തിൽ തൽക്കാലം സന്തോഷിക്കുന്ന ഇടതുപക്ഷത്തിനായിരിക്കും അത് ഏററവും വലിയ തിരിച്ചടി നൽകാൻ പോകുന്നതെന്നും സുരേന്ദ്രന്‍ പറയുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: K surendran backs tp senkumars controversial remarks

Next Story
‘അയാള്‍ മറ്റാളുകളുടെ കയ്യിലാണ്’; മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ച് ആഷിഖ് അബു
The moderation of comments is automated and not cleared manually by malayalam.indianexpress.com