അനിൽ നമ്പ്യാരുടെ പേരു പറഞ്ഞ് അന്വേഷണം വഴിതെറ്റിക്കാൻ ശ്രമം: സുരേന്ദ്രൻ

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടിവിയിലെ മുൻ മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു

കോഴിക്കോട്: അനിൽ നമ്പ്യാരുടെ പേരുപറഞ്ഞ് സ്വർണക്കടത്ത് കേസ് അന്വേഷണം അട്ടിമറിക്കാൻ സിപിഎമ്മും സർക്കാരും ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്‌തത് ഇടക്കാല ആശ്വാസം ലഭിച്ച പോലെയാണ് സിപിഎം കാണുന്നത്. പ്രതിപക്ഷ നേതാവും അന്വേഷണത്തെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നതായി സുരേന്ദ്രൻ ആരോപിച്ചു.

Read Also: വാമന ജയന്തി ആശംസകള്‍ നേര്‍ന്ന് അരവിന്ദ് കേജ്‌രിവാൾ; കലിപ്പ് തീർത്ത് മലയാളികൾ

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടിവിയിലെ മുൻ മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്‌ന സുരേഷുമായി അനിൽ നമ്പ്യാർ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. അതിനു പിന്നാലെയാണ് നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തത്.

Read Also: ഓണമാഘോഷിക്കണം, പക്ഷേ കോവിഡ്‌ ആണെന്നോര്‍ക്കണം

പിഎസ്‌സിക്കെതിരെയും ബിജെപി അധ്യക്ഷൻ രംഗത്തെത്തി. തൊഴിലില്ലായ്‌മയിൽ മനംനൊന്ത് തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിനു ഉത്തരവാദി സർക്കാരും പിഎസ്‌സിയുമാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. ഇന്ത്യയിൽ തൊഴിലില്ലായ്‌മ ഏറ്റവും രൂക്ഷമായ സംസ്ഥാനമാണ് കേരളമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: K surendran anil nambiar gold smuggling case

Next Story
യുവാവ് അത്മഹത്യ ചെയ്‌തു; തൊഴിലില്ലായ്‌മ തളർത്തിയെന്ന് ആത്മഹത്യാ കുറിപ്പ്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express