കണ്ണൂര്‍: ശബരിമലയില്‍ വനിതാ പൊലീസ് സന്നിധാനത്ത് കയറിയാല്‍ തടയുമെന്ന് കെ.സുധാകരന്‍. വിശ്വാസികള്‍ എന്തു നിലപാട് സ്വീകരിക്കുന്നുവോ അതിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

പതിനെട്ടാം പടിയില്‍ വനിതാ പൊലീസിനെ നിയോഗിക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാർ അറിയിച്ചിരുന്നു. നിലവില്‍ തുടരുന്ന സംവിധാനങ്ങളില്‍ മാറ്റമുണ്ടാകില്ല. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. തുലാമാസ പൂജയ്ക്ക് വനിതാ ജീവനക്കാരെ വിന്യസിക്കുന്നതും ആലോചനയിലില്ലെന്നും അദ്ദേഹം പറഞ്ഞു.

Read: മുഖ്യമന്ത്രിക്കെതിരെ ജാതി അധിക്ഷേപം നടത്തിയ സ്ത്രീക്കെതിരെ കേസെടുത്തു

ശബരിമലയില്‍ എത്തുന്ന സ്ത്രീകളെ തടയാനാവില്ലെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. പ്രതിഷേധക്കാര്‍ റിവ്യൂ ഹര്‍ജിയിലെ തീരുമാനം വരെ കാത്തിരിക്കണം. എതിര്‍പ്പുകള്‍ സ്വാഭാവികമാണ്. ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണ്. തെരുവിലിറങ്ങി പ്രതിഷേധിക്കാതെ കോടതിയെ സമീപിച്ച എന്‍എസ്എസ് നിലപാടാണ് ശരിയെന്ന് മന്ത്രി പറഞ്ഞു.

Read: വര്‍ഗ്ഗീയ അജണ്ടകള്‍ക്ക് മുന്നില്‍ നവോത്ഥാനകേരളത്തിന് കീഴടങ്ങാനാവില്ലെന്ന് സംസ്‌കാരിക പ്രവര്‍ത്തകര്‍

അതിനിടെ, ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ കേരളത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. എന്‍ഡിഎയുടെ നേതൃത്വത്തിലുളള ശബരിമല സംരക്ഷണയാത്രയ്ക്ക് ഇന്ന് തുടക്കമായി. ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പളളി ജാഥ ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന പ്രസിഡന്റായ പി.എസ്.ശ്രീധരന്‍പിളളയാണ് ലോങ് മാര്‍ച്ച് നയിക്കുന്നത്. പന്തളത്ത് നിന്ന് ആരംഭിക്കുന്ന ജാഥ ആലപ്പുഴ കൊല്ലം ജില്ലകളിലെ പര്യടനത്തിന് ശേഷം 15 ന് തിരുവനന്തപുരത്താണ് സമാപിക്കുക.

Read: ‘സ്ത്രീകള്‍ തെരുവിലിറങ്ങി സമരം ചെയ്യുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല’; ദേശീയ വനിതാ കമ്മീഷന്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.