scorecardresearch

'സുധാകരനില്‍ നിന്നുണ്ടായത് ഭീഷണിയുടെ സ്വരം'; അതുകൊണ്ടാണ് സെമിനാറില്‍ പങ്കെടുത്തതെന്ന് കെ. വി. തോമസ്

തന്നെ ബുള്ളറ്റിന് മുന്നില്‍ നിര്‍ത്തി തീരുമാനമെടുപ്പിക്കാമെന്ന് ആരും കരുതേണ്ടതില്ലെന്നും കെ. വി. തോമസ് പറഞ്ഞു

തന്നെ ബുള്ളറ്റിന് മുന്നില്‍ നിര്‍ത്തി തീരുമാനമെടുപ്പിക്കാമെന്ന് ആരും കരുതേണ്ടതില്ലെന്നും കെ. വി. തോമസ് പറഞ്ഞു

author-image
WebDesk
New Update
KV Thomas, congress, ie malayalam

തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ഭീഷണിയുടെ സ്വരത്തിലാണ് പറഞ്ഞതെന്നും അതിനാലാണ് വിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുത്തതെന്നും കെ. വി. തോമസ്. തന്നെ ബുള്ളറ്റിന് മുന്നില്‍ നിര്‍ത്തി തീരുമാനമെടുപ്പിക്കാമെന്ന് ആരും കരുതേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

"ഈ വിഷയത്തിൽ പറയാനുള്ളതെല്ലാം ഞാൻ പറഞ്ഞതാണ്. കോൺഗ്രസിന്റെ പാരമ്പര്യമനുസരിച്ചുള്ള കാര്യങ്ങൾ മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ. മാര്‍ച്ച് ആദ്യമാണ് യെച്ചൂരി സെമിനാറിലേക്കു ക്ഷണിക്കുന്നത്. എന്നെയും ശശി തരൂരിനെയുമാണ് വിളിച്ചിരിക്കുന്നത് എന്നും പറഞ്ഞു. എന്നാല്‍ വിഷയം സംബന്ധിച്ച് തീരുമാനം ആയില്ലെന്നുമാണ് യെച്ചൂരി പറഞ്ഞത്," കെ. വി. തോമസ് കൂട്ടിച്ചേര്‍ത്തു.

"അന്നുതന്നെ കോൺഗ്രസ് പ്രസിഡന്റിനെ ഇക്കാര്യം അറിയിച്ചിരുന്നു. പിന്നീട് ശശി തരൂരിന്റെ ഓഫീസില്‍ നിന്നും അദ്ദേഹം പങ്കെടുക്കുന്നില്ല എന്ന വിവരമെന്നെ അറിയിച്ചു. ശേഷം കെ. സി. വേണുഗോപാല്‍ ബന്ധപ്പെട്ടു. ശശി പങ്കെടുക്കുന്നതില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ സോണിയ ഗാന്ധിയെ എതിര്‍പ്പറിയിച്ചതായി വേണുഗോപാല്‍ പറഞ്ഞു".

Advertisment

"സോണിയ ഗാന്ധി ശശി തരൂരിനോട് പങ്കെടുക്കേണ്ട എന്ന നിര്‍ദേശമാണ് കൊടുത്തതെന്നും മാഷും പങ്കെടുക്കേണ്ട എന്നാണ് തങ്ങളുടെ അഭിപ്രായമെന്നും വേണുഗോപാല്‍ എന്നോട് പറഞ്ഞു. പിന്നീട് നടന്നതൊക്കെ നിങ്ങള്‍ക്ക് അറിയാം. പങ്കെടുത്താല്‍ പുറത്താക്കുമെന്നൊക്കെ പറയുന്നത് ശരിയല്ല. ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്," അദ്ദേഹം പറഞ്ഞു.

Also Read: Kerala Weather: രാത്രി 10 വരെ മഴ കനക്കും; എട്ട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Congress Kv Thomas K Sudhakaran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: