തിരുവനന്തപുരം: കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമെന്ന് കെ.സുധാകരൻ. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം എഐസിസിയാണ് ഉന്നത സമിതി. എഐസിസിയുടെ ഏത് തീരുമാനവും അംഗീകരിക്കാനും അനുസരിക്കാനും മറ്റേതൊരു കോൺഗ്രസ് പ്രവർത്തകനെയും പോലെ താനും ബാധ്യസ്ഥനാണെന്നും സുധാകരൻ പറഞ്ഞു.

പാർട്ടി നൽകിയ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് മുമ്പോട്ട് പോകാൻ പാർട്ടിയിലെ സഹപ്രവർത്തകരെ ആഹ്വാനം ചെയ്ത സുധാകരൻ യുവാക്കളോട് കരുത്തായി കൂടെയുണ്ടാകണമെന്നും അവശ്യപ്പെട്ടു.

തന്റെ തീരുമാനത്തെക്കാളേറെ പാർട്ടിയുടെ നിലനിൽപ്പാണ് വലുതെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് പോലൊരു പാർട്ടിയിൽ കഴിവും പ്രാപ്തിയുമുള്ള ഒരുപാട് നേതാക്കന്മാരുണ്ട്. എന്നാൽ അന്തിമ തീരുമാനത്തെ ആശ്രയിക്കുന്ന മറ്റ് ഘടകങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.