Latest News

സ്വർണക്കടത്ത് സംഘത്തെ സിപിഎമ്മിന് പേടി: കെ.സുധാകരൻ

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ സുധാകരന്‍ വെല്ലുവിളിച്ചു

K Sudhakaran
Photo: Screengrab

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേയും സിപിഎമ്മിനെതിരേയും ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. സ്വര്‍ണക്കടത്ത് സംഘത്തെ സിപിഎമ്മിന് ഭയമാണെന്നും, നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിന്റെ പിന്നിലെ കാരണം പേടികൊണ്ടാണെന്നും സുധാകരന്‍ പറഞ്ഞു.

“സ്വര്‍ണക്കടത്ത് എത്രയോ കാലമായി കണ്ണൂരിൽ നടക്കുന്നതാണ്. പിണറായിയും കോടിയേരിയുമാണ് ഇവരുടെ റോള്‍ മോഡല്‍. കൊടി സുനിക്കും കിര്‍മാണി മനോജിനുമെതിരെ കേസെടുക്കാമോ. ഇവര്‍ ഇന്നും സിപിഎമ്മിന്റെ ഭാഗമാണ്. സിപിഎമ്മിന്റെ നാറുന്ന കഥകള്‍ പലതും ഇവര്‍ക്കറിയാം. അതുകൊണ്ടാണ് സിപിഎം മിണ്ടാതിരിക്കുന്നത്,” സുധാകരന്‍ പറഞ്ഞു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ സുധാകരന്‍ വെല്ലുവിളിച്ചു. “സ്വപ്നയും ശിവശങ്കറുമായി ബന്ധപ്പെട്ട് കസ്റ്റംസ് മുഖ്യമന്ത്രിക്ക് നോട്ടീസ് നല്‍കി. പ്രതികള്‍ മുഖ്യമന്ത്രിയെ എന്തിന് നേരില്‍ കണ്ടു. പ്രോട്ടോക്കോള്‍ ലംഘിച്ച് കോണ്‍സല്‍ ജനറലിനെ മുഖ്യമന്ത്രി എന്തിന് കാണണം. ഇതിനെല്ലാം മറുപടി പറയണം,” സുധാകരന്‍ ആവശ്യപ്പെട്ടു.

അതേസമയം, സ്വർണ്ണക്കടത്ത് കേസില്‍ സംസ്ഥാന സർക്കാർ വ്യക്തതയുള്ള സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കെതിരെ ഒരു വിഭാഗം മാധ്യമങ്ങൾ ഗൂഢാലോചന നടത്തുകയാണെന്നും വിജയരാഘവൻ ആരോപണം ഉന്നയിച്ചു. സിപിഎമ്മിനെ അക്രമിക്കുകയാണ് ലക്ഷ്യം, തെറ്റായ ഒരു പ്രവണതയ്ക്കും സന്ധി ചെയ്യില്ലെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

Also Read: സ്വർണക്കടത്ത്: സജേഷ് കസ്റ്റംസിന് മുന്നിൽ ഹാജരായി, സൂഫിയാൻ പൊലീസിൽ കീഴടങ്ങി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: K sudhakaran on gold smuggling case

Next Story
വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തിയവർക്കെതിരെ കാവ്യ മാധവൻ പരാതി നൽകിkavya madhavan, kavya dileep
The moderation of comments is automated and not cleared manually by malayalam.indianexpress.com