/indian-express-malayalam/media/media_files/uploads/2021/09/kpcc-president-k-sudhakaran-on-vm-sudheerans-resignation-from-political-affairs-committee-561978-FI.jpg)
ഹൈബി ഈഡന്റെത് വ്യക്തിപരമായ അഭിപ്രായം; കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് കെ സുധാകരന്‍ -Photo: Screengrab
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപി പ്രവേശത്തില്‍ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. മുപ്പത് വെള്ളിക്കാശിനെ യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ ദിവസമാണിന്നെന്നും അതിലൊന്നായി അനിലിന്റെ ബിജെപി പ്രവേശനത്തെ കണ്ടാല്‍ മതിയെന്നും സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
'ആന്റണിയുടെ മകന്‍ എന്നതിലുപരി പാര്‍ട്ടിയില്‍ ഒന്നുമല്ല അനില്‍. അതുകൊണ്ട് തന്നെ വേവലാതിപ്പെടേണ്ട ഒരാവശ്യവുമില്ല. കൊടി പിടിച്ചിട്ടില്ല, സമരത്തില്‍ പങ്കെടുത്തിട്ടില്ല, പാര്‍ട്ടിക്ക് വേണ്ടി അനില്‍ ആണ്‍റണി വിയര്‍പ്പൊഴുക്കിയിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. എന്നാല്‍ ബിജെപിയില്‍ ചേര്‍ന്നു കൊണ്ട് പറഞ്ഞ കാര്യമാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. കോണ്‍ഗ്രസ് നേതൃത്വം കുടുംബവാഴ്ചയ്ക്കൊപ്പമെന്ന പരാമര്‍ശം കൂലംകഷമായി ചിന്തിക്കണം. ആര് വഞ്ചിക്കുന്നു, ആരാണ് വഞ്ചിക്കുന്നത് എന്നൊക്കെ സ്വയം ചിന്തിച്ചാല്‍ നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'രാഷ്ട്രീയം വ്യക്തിഗതമാണ്. പുതിയ സംഭവമൊന്നുമല്ല അത്. മകനായാല്‍ പോലും ആരുടെയും വ്യക്തിസ്വാതന്ത്ര്യത്തില്‍ കൈ കടത്തുന്നയാളല്ല ആന്റണി. ചതിയുടെ ദിവസമാണിന്ന്. ഇന്ന് തന്നെ ഇങ്ങനെയൊരു കാര്യം സംഭവിച്ചത് ചിലപ്പോള്‍ യാദൃശ്ചികമാവാം.'. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.ഒരു കുടുംബത്തിലുള്ളവര്‍ രണ്ട് രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നത് ഇതാദ്യമല്ലല്ലോയെന്നും കെ .സുധാകരന്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us