/indian-express-malayalam/media/media_files/uploads/2022/02/kpcc-president-k-sudhakaran-on-k-rail-project-612817-FI.png)
കൊച്ചി. കിഴക്കമ്പലത്ത് ട്വന്റി 20 പ്രവര്‍ത്തകന്‍ മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ സ്ഥലം എംഎല്‍എ പി.വി. ശ്രീനിജനെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ എംപി.
ദളിത് വിരുദ്ധതയും ദളിത് വേട്ടയും രക്തത്തിലലിഞ്ഞ പാര്‍ട്ടിയാണ് സിപിഎം. മധുവിനെ ആള്‍ക്കൂട്ടക്കൊലപാതകം നടത്തിയവരെ സംരക്ഷിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പാര്‍ട്ടി ഇപ്പോളിതാ ഒരു ദളിത് യുവാവിനെ കൂടി തല്ലിക്കൊന്നിരിക്കുന്നെന്നും സുധാകരന്‍ പറഞ്ഞു.
"ദളിത് വിരോധം അവസാനിപ്പിക്കാന്‍ സിപിഎമ്മിനോട് കെപിസിസി ആവശ്യപ്പെടുന്നു. കിഴക്കമ്പലത്ത് യുവാവ് മരിച്ചത് ലിവര്‍ സിറോസിസ് മൂലമെന്ന് പ്രചരിപ്പിച്ച് മൃതദേഹത്തെ പോലും ഭരണപക്ഷ എംഎല്‍എ അപമാനിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമാണെന്ന് വ്യക്തമായിട്ടുണ്ട്. കൊലപാതക രാഷ്ട്രീയത്തെ ഒരിക്കലും അംഗീകരിക്കാനാവില്ല," സുധാകരന്‍ വ്യക്തമാക്കി.
ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാത്ത സാംസ്‌ക്കാരിക നായകര്‍ കുറ്റകരമായ മൗനം പാലിക്കുകയാണ്. ഭരണകൂടത്തിന്റെ എച്ചില്‍ നക്കി ശിഷ്ടകാലം കഴിയാമെന്ന് കരുതുന്നവര്‍ കടുത്ത അനീതികള്‍ കണ്ടാലും പ്രതികരിക്കില്ല. ജീവിത സാഹചര്യങ്ങളോട് പൊരുതി മുന്നേറുന്ന സമൂഹമാണ് ദളിതരുടേതെന്നും അവര്‍ക്കൊപ്പമാണ് തങ്ങളെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ദീപുവിന്റെ കൊലപാതകം
ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ സ്ട്രീറ്റ് ലൈറ്റുകൾ പുതുക്കുന്നതിനുള്ള ‘സ്ട്രീറ്റ് ലൈറ്റ്’ ചലഞ്ച് പദ്ധതിയെ എംഎൽഎ പി. വി. ശ്രീനിജന്‍ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് നടത്തിയ വിളക്കണയ്ക്കല്‍ സമരത്തിനിടെയായിരുന്നു ദീപുവിന് മര്‍ദനേറ്റത്. മർദ്ദനമേറ്റ് ചികിത്സയിൽ കഴിയവെ വെള്ളിയാഴ്ചയാണ് ദീപുവിന്റെ മരണം സംഭവിച്ചത്.
തലയോട്ടിയിലേറ്റ ക്ഷതമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ദീപുവിന്റെ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. തലയോട്ടിക്ക് പുറകിൽ രണ്ടിടത്താണ് ക്ഷതമേറ്റിട്ടുള്ളത്. തലച്ചോറില്‍ രക്തം കട്ടപിടച്ചതും കരള്‍ രോഗവും ജീവന്‍ നിലനിര്‍ത്തുന്നതില്‍ പ്രതികൂലമായി. ക്ഷതമേറ്റതിനെ തുടര്‍ന്ന് രക്തധമനികളിൽ പൊട്ടൽ ഉണ്ടായത് കരള്‍ രോഗത്തെ തുടര്‍ന്നാണെന്നുമാണ് പ്രാഥമിക നിഗമനം.
Also Read: ‘പുതിയ ജോലിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നിലും ശിവശങ്കര്‍’; ആരോപണവുമായി സ്വപ്ന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us