ഷുഹൈബ് വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണം, കെ.സുധാകരൻ നിരാഹാര സമരത്തിന്

തിങ്കളാഴ്ച രാത്രിയാണ് ഷുഹൈബിനെ കൊലപ്പെടുത്തിയത്. വരുന്ന തിങ്കളാഴ്ച മുതൽ 48 മണിക്കൂറാണ് നിരാഹാരം നടത്തുകയെന്ന് സുധാകരൻ അറിയിച്ചു

k. sudhakaran

കണ്ണൂർ: ഷുഹൈബ് വധക്കേസിലെ പ്രതികളെ പിടികൂടിയില്ലെങ്കിൽ നിരാഹാര സമരം ആരംഭിക്കുമെന്ന് കോൺഗ്രസ് നേതാവും മുൻ എംപിയുമായ കെ.സുധാകരൻ. പ്രതികളെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച മുതൽ 48 മണിക്കൂർ നിരാഹാര സത്യാഗ്രഹം നടത്തുമെന്നാണ് സുധാകരൻ അറിയിച്ചത്. പ്രതികളെ പിടികൂടിയില്ലെങ്കിൽ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിലെ കൊലപാതകങ്ങളിൽ എഴുത്തുകാർക്ക് മൗനം. സിപിഎമ്മിനെയും പിണറായി വിജയനെയും സാംസ്കാരിക പ്രവർത്തകർക്ക് ഭയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കണ്ണൂർ എസ്‌പിയെ സിപിഎം നിഷ്‌ക്രിയമാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

ഷുഹൈബ് വധക്കേസിൽ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് വന്നിരുന്നു. ഷുഹൈബ് കൊല്ലപ്പെടുന്നതിനു മുൻപ് ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കം 19 തടവുകാർക്ക് പരോൾ നൽകിയെന്ന് ചെന്നിത്തല പറഞ്ഞു. പരോൾ നൽകിയതിന്റെ രേഖകളും ചെന്നിത്തല പുറത്തുവിട്ടു.

യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂർ സ്കൂൾപറമ്പത്ത് ഹൗസിൽ ഷുഹൈബ് (30) തിങ്കളാഴ്ച രാത്രിയാണു കൊല്ലപ്പെട്ടത്. കാറിലെത്തിയ ഒരു സംഘം ബോംബെറിഞ്ഞശേഷം ശുഹൈബിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സിപിഎം പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആരോപണം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: K sudhakaran demand to areest shuhaib murder case accused

Next Story
ഷുഹൈബിന്റെ കൊലപാതകം ടി.പി.ചന്ദ്രശേഖരന്റേതുപോലെ, ആരോപണവുമായി രമേശ് ചെന്നിത്തലramesh chennithala, രമേശ് ചെന്നിത്തല, kifbi,കിഫ്ബി, snc lavlin,എസ്എന്‍സി ലാവ്ലിന്‍, masala bonds,മസാല ബോണ്ട്, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com