/indian-express-malayalam/media/media_files/uploads/2022/05/dog-comparison-on-pinarayi-vijayan-police-case-against-k-sudhakaran-652144-FI.jpg)
മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മുഖ്യമന്ത്രി വിദേശത്ത് പോകുമ്പോഴെല്ലാം കുടുംബാംഗങ്ങള്‍ കൂടെ പോകുന്നു. എത്ര കോടിയാണ് ഇതിന് ചെലവഴിക്കുന്നത്. ഇതുവരെ ഒരു മുഖ്യമന്ത്രിയും ഇദ്ദേഹം പോയ പോലെ വിദേശ യാത്ര നടത്തിയിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്റെ അന്ത്യ കര്‍മങ്ങള്‍ കഴിഞ്ഞ മണിക്കൂറുകളില്‍ തന്നെ എന്തിനായിരുന്നു ഈ യാത്ര. സ്വന്തം പാര്‍ട്ടിയുടെ സെക്രട്ടറി വിട്ടുപിരിഞ്ഞപ്പോള്‍ ആ ദുഃഖത്തില്‍ വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത മുഖ്യമന്ത്രി തൊട്ടടുത്ത മണിക്കൂറില്‍ വിദേശ യാത്ര നടത്താന്‍ പോയതിന്റെ രഹസ്യമെന്താണ്. അതുകൊണ്ട് കേരളത്തിന് ലഭിക്കുന്ന നേട്ടമെന്താണ് എന്നും ഇക്കാര്യം സിപിഎം വ്യക്തമാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
വിദേശത്ത് പോകാന്‍ ചെലവഴിച്ച കോടികള്‍ സംബന്ധിച്ച് സിപിഎം വിശദീകരിക്കണം. ധൂര്‍ത്ത് കൊണ്ട് കേരളത്തിന് എന്തുകിട്ടി?. ടൂര്‍ പോകാന്‍ ഓരോ കാരണങ്ങള്‍ കണ്ടെത്തുകയാണെന്നും സുധാകരന്‍ പരഹിസിച്ചു. വിദേശത്ത് പോയി പ്രഖ്യാപിച്ച ഒരു കുന്തമോ കുടചക്രമോ ഇവിടെ നടപ്പാക്കിയോ?. കുടുംബത്തിന്റെ വിദേശയാത്ര ചെലവ് സ്വന്തമായി വഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പള്ളിയില്‍ പോയി പറഞ്ഞാല്‍ മതിയെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി ദേശീയ അധ്യക്ഷ തെരഞ്ഞെടപ്പില്‍ തരൂരിന് വേണ്ടി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വോട്ട് ചോദിക്കുന്നതില്‍ തെറ്റില്ല. ഇഷ്ടപ്പെട്ടവര്‍ക്ക് വോട്ട് പിടിക്കുന്നത് തെറ്റായി കാണേണ്ടതില്ല. ക്ലബുകളില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ പോലും വോട്ടഭ്യര്‍ഥിക്കും. തരുരൂമായി തനിക്ക് യാതൊരു പ്രശ്നവുമില്ലെന്ന് സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.