കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ.സുധാകരൻ എംപി രംഗത്ത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് സ്‌പ്രിങ്ക്‌ളർ കരാർ എന്നാണ് ഐടി സെക്രട്ടറിയുടെ പ്രതികരണത്തിൽ നിന്നു മനസിലാകുന്നതെന്ന് സുധാകരൻ പറഞ്ഞു. സ്‌പ്രിങ്ക്‌ളർ കരാറിനെ കുറിച്ച് സിബിഐ അന്വേഷിക്കണം. ഇക്കാര്യത്തിൽ ബലിയാടായ ഐടി സെക്രട്ടറിയോട് സഹതാപം മാത്രമേയുള്ളൂ. ആറ് മണിക്കു പിണറായി പത്രസമ്മേളനം നടത്തിയതുകൊണ്ടല്ല കേരളം കോവിഡിനെ പ്രതിരോധിച്ചത്. അത് ജനങ്ങളുടെ അവബോധം കൊണ്ടാണെന്നും സുധാകരൻ പറഞ്ഞു.

ലോക്ക്ഡൗണിൽ ഇ-കൊമേഴ്സ് കമ്പനികളുടെ ഇളവിൽ മാറ്റംവരുത്തി കേന്ദ്രം

“ഒരു ദിവസം ആറ് മണിക്ക് ഒരു കോവിഡ് രോഗി മരിച്ചു. പിന്നെ അടുത്ത ദിവസം ആറിനേ പത്രസമ്മേളനമുള്ളൂ. മരിച്ച രോഗിയുമായി ഇടപഴകിയവർ മരണവിവരം അറിയാൻ വൈകി. മുഖ്യമന്ത്രിയിലൂടെ മാത്രമേ ഇതൊക്കെ കേരളം അറിയാവൂ എന്ന പിടിവാശി എന്തിനായിരുന്നു? മുഖ്യമന്ത്രിയുടെ അഭിനയമാണ് എല്ലാ ദിവസവും വൈകീട്ട് കണ്ടിരുന്നത്. ചിരിക്കാത്ത മുഖ്യമന്ത്രി ചിരിക്കുന്നു, ആരുടെയും മുഖത്തുനോക്കാതെ നടക്കുന്ന മുഖ്യമന്ത്രി തല ഉയർത്തി ആളുകളെ നോക്കുന്നു. കോവിഡ് നിയന്ത്രണത്തിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രിക്കല്ല,” സുധാകരൻ പറഞ്ഞു.

Read Also: ക്രിയാത്മകമായി അകന്നിരിക്കാം; നൃത്തച്ചുവടുകളുമായി ശോഭനയും സംഘവും

അഴിമതി ആരോപണത്തിന്റെ നിഴലിൽ നിൽക്കുന്ന കെ.എം.ഷാജി എംഎൽഎയെ സുധാകരൻ പിന്തുണച്ചു. “25 ലക്ഷം രൂപ കോഴ വാങ്ങേണ്ട ആവശ്യം ഷാജിക്കില്ല. ഷാജി സമ്പന്നതയിൽ ജനിച്ചുവളർന്ന ആളാണ്. പിണറായിയുടേയും കോടിയേരിയുടേയും കുടുംബപശ്ചാത്തലമല്ല ഷാജിക്ക്. പിണറായിയുടേയും കോടിയേരിയുടേയും മക്കൾ ഐടി കമ്പനിയുടേയും സ്റ്റാർ ഹോട്ടലിന്റേയും പലിശ കമ്പനിയുടേയും ഉടമകളാണ്. എങ്ങനെയുണ്ടായി ഈ പണം? ബീഡിത്തൊഴിലെടുത്തവന്റെ കുടുംബം സ്റ്റാർ ഹോട്ടലിന്റെ ഉടമസ്ഥരായത് എങ്ങനെയെന്ന് മാധ്യമങ്ങൾ അന്വേഷിച്ചോ? പാർട്ടിയിൽനിന്നു പുറത്താക്കിയ ഒരുത്തന്റെ വാക്ക് കേട്ട് ഒരു എംഎൽഎക്കെതിരെ കേസെടുത്തതു രാഷ്ട്രീയ പാപ്പരത്തമാണ്. അധാർമികമായി കേസെടുത്ത നടപടി വിജിലൻസ് പുനഃപരിശോധിക്കണം. ഇതുകൊണ്ടൊന്നും ഷാജിയെ തളർത്താനാവില്ല,” സുധാകരൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.