മുഖ്യമന്ത്രിയുടേത് പൊളിറ്റിക്കൽ ക്രിമിനലിന്റെ ഭാഷ, മറുപടിയുമായി കെ.സുധാകരൻ

സ്വന്തം മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രിയെ അറിയിച്ചത് ആരാണെന്ന് എന്തുകൊണ്ടാണ് അദ്ദേഹം പറയാത്തതെന്നു സുധാകരന്‍ ചോദിച്ചു

K Sudhakaran, Pinarayi vijayan, Pinarayi vijayan controversy, K Sudhakaran blames Pinarayi Vijayan, Ramesh Chennithala, pinarayi vijayan, K Sudhakaran, Brennan college issue controversy, Kannur politics, Pinarayi against Vijayan K Sudhakaran, ie malayalam
ഫൊട്ടോ: നിതിൻ ആർ.കെ

കൊച്ചി: പിആര്‍ ഏജന്‍സിയുടെ മൂടുപടത്തില്‍നിന്നു പുറത്തുവന്ന പിണറായി വിജയനാണ് ഇന്നലെ ജനങ്ങള്‍ക്കു മുന്നിലെത്തിയതെന്നു കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ആരോപണങ്ങള്‍ക്ക് അതേപോലെ മറുപടി പറയാന്‍ തന്റെ മാന്യത അനുവദിക്കുന്നില്ലെന്നും സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പൊളിറ്റിക്കല്‍ ക്രിമിനലിന്റെ ഭാഷയാണ് മുഖ്യമന്ത്രിയില്‍നിന്ന് ഇന്നലെ കണ്ടത്. തന്റെ വ്യക്തിത്വവും തന്റെ സംസ്‌കാരവും ഇരിക്കുന്ന കസേരയുടെ മഹത്വവും പിണറായിയിലേക്ക് താഴാനാകില്ല. അതേപടി മറുപടി പറയാനില്ല. പിണറായി വിജയൻ തന്നെ നഗ്നനായി നടത്തിയെന്നത് എന്തോ ദുഃസ്വപ്നം കണ്ടുണർന്നതു മാത്രമാണ്.

ബ്രണ്ണന്‍ കോളേജില്‍ 1967ൽ പിണറായിയുമായി സംഘര്‍ഷമുണ്ടായെന്നത് സത്യമാണ്. പക്ഷേ പ്രചരിപ്പിക്കാന്‍ താല്‍പ്പര്യമില്ല. മുഖ്യമന്ത്രിയുടെ പരാമർശത്തിനു കാരണമായ അഭിമുഖത്തിലെ എല്ലാ കാര്യങ്ങളും താൻ പറഞ്ഞതല്ല. പിണറായി വിജയനെ ചവിട്ടി, താഴെയിട്ടുവെന്നൊന്നും അഭിമുഖത്തില്‍ താന്‍ പറഞ്ഞിട്ടില്ല. അതുസംബന്ധിച്ച ചോദ്യം അഭിമുഖം നടത്തിയ ലേഖകൻ ഇങ്ങോട്ട് ചോദിച്ചതാണ്. അതേക്കുറിച്ച് എഴുതേണ്ടെന്നും പറയാൻ താൽപ്പര്യമില്ലെന്നും താൻ പറഞ്ഞു.

അപ്പോൾ ലേഖകൻ പറഞ്ഞത് തനിക്ക് അറിയാൻ വേണ്ടി മാത്രമാണെന്നും ഒരു കാരണവശാലും വാർത്തയിൽ വരില്ലെന്നും വാഗ്ദാനം ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ സംഭവത്തിന്റെ വിശദീകരണം, എഴുതരുതെന്ന് ആവർത്തിച്ച് വ്യക്തമാക്കി വ്യക്തിപരമായി പറഞ്ഞു. ആ കാര്യം ചതിയുടെ ശൈലിയില്‍ ഇക്കാര്യങ്ങള്‍ അഭിമുഖത്തില്‍ ചേര്‍ത്തതിന്റെ കുറ്റം തനിക്കല്ല. അത് മാധ്യമപ്രവര്‍ത്തനത്തിന് അപമാനമാണ്. പിണറായി വിജയനെ ചവിട്ടി താന്‍ വലിയ അഭ്യാസിയാണെന്ന് കേരളത്തെ അറിയിക്കാനുള്ള ഒരു തരത്തിലുള്ള ആഗ്രഹവും തനിക്കില്ല.

സ്വന്തം മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രിയെ അറിയിച്ചത് ആരാണെന്ന് എന്തുകൊണ്ടാണ് അദ്ദേഹം പറയാത്തതെന്നു സുധാകരന്‍ ചോദിച്ചു. തന്റെ ഫിനാഷ്യർ പറഞ്ഞുവെന്നാണ് പിണറായി പറയുന്നത്. തനിക്കു ഫിനാൻഷ്യർ ഉണ്ടായിട്ടില്ല. എന്തുകൊണ്ട് അന്ന് പൊലീസില്‍ പരാതി കൊടുത്തില്ല. മക്കള്‍ക്ക് ഭീഷണിയുണ്ടെന്ന് എന്തുകൊണ്ടാണ് അമ്മയോടു പോലും പറയാതിരുന്നത്. സ്വന്തം മക്കളുടെ കാര്യം ഭാര്യയോട് പറയില്ലേ? പകരം മനസിൽ വച്ചിട്ട് കുറെ കഴിഞ്ഞ് രാഷ്ട്രീയ ആരോപണമായി ഉന്നയിക്കുന്നത് മുഖ്യമന്ത്രിയുടെ കസേരയ്ക്കും അന്തസിനും യോജിച്ചതല്ല.

ആരോപണം വിശ്വാസയോഗ്യമല്ല. വിങ്ങിപ്പൊട്ടുന്ന സ്വന്തം അനുഭവം പങ്കുവയ്ക്കാന്‍ എഴുതി വായിക്കേണ്ട കാര്യമുണ്ടോ? എന്റെ അനുഭവം ഞാന്‍ നിങ്ങളോട് പറയുന്നത് എഴുതിയിട്ടല്ല. അനുഭവം എഴുതി വായിക്കേണ്ട അവസ്ഥ മറ്റാര്‍ക്കുമുണ്ടാകുമെന്ന് തോന്നുന്നില്ല.

Also Read: തന്നെ ചവിട്ടി വീഴ്ത്തിയെന്നത് സുധാകരന്റെ സ്വപ്നം മാത്രം: മുഖ്യമന്ത്രി

വിദേശ കറന്‍സി ഇടപാട് തനിക്കല്ല പിണറായി വിജയനാണ്. തനിക്കു വിദേശ കറൻസി ഇടപാടുണ്ടെന്നു പറയുന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. കള്ളക്കടത്ത് നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫിസാണ്. സ്വപ്ന സുരേഷിനെ നാല് വര്‍ഷം കൊണ്ടുനടന്നത് പിണറായി വിജയനാണ്. എന്നിട്ട് അത് ആരാണെന്ന് അറിയില്ലെന്നു പറയുന്നു. കൊച്ചുകുട്ടികള്‍ പോലും അദ്ദേഹത്തെ വിശ്വസിക്കില്ല. അപാരമായ തൊലിക്കട്ടിയുള്ള ആള്‍ക്കല്ലാതെ താന്‍ കറന്‍സി ഇടപാട് നടത്തിയെന്ന് പറയാനാവില്ല.

തനിക്കു മണല്‍ മാഫിയ ബന്ധമുണ്ടെങ്കില്‍ അന്വേഷിക്കട്ടെ. ആരാണ് മാഫിയയെന്ന് ജസ്റ്റിസ് സുകുമാരന്റെ റിപ്പോര്‍ട്ടിലുണ്ട്. തോക്ക് കൊണ്ട് നടക്കുന്ന പിണറായി ആണോ ഇതുവരെ തോക്ക് ഇല്ലാത്ത താന്‍ ആണോ മാഫിയയെന്ന് ജനം പറയട്ടെയെന്നും സുധാകരന്‍ പറഞ്ഞു.

തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ കെ.സുധാകരന്‍ പദ്ധതിയിട്ടതായി അദ്ദേഹത്തിന്റെ വിശ്വസ്തനില്‍നിന്ന് വിവരം ലഭിച്ചതായി ഇന്നലെ മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ബ്രണ്ണന്‍ കോളേജിലെ പഠനകാലത്തെക്കുറിച്ച് സുധാകരന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു പിണറായി. തന്നെ ചവിട്ടിവീഴ്ത്തിയെന്നത് സുധാകരന്റെ സ്വപ്‌നം മാത്രമാണെന്നും പിണറായി പറഞ്ഞിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: K sudhakaran against pinarayi vijayan on brennan college politics issue

Next Story
കെ.സുധാകരനെതിരായ പ്രതികരണം നിലവാരമില്ലാത്തത്, മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തലRamesh Chennithala, pinarayi vijayan, K Sudhakaran, Brennan college issue controversy, Kannur politics, Pinarayi against Vijayan K Sudhakaran, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com