scorecardresearch

Latest News

സിപിഎമ്മിന്റെ സൈബര്‍ ഗുണ്ടായിസം നീതികരിക്കാനാവാത്തത്: കെ സുധാകരന്‍

“വ്യക്തിഹത്യ നടത്തുകയാണ് ഇതു വഴി സിപിഎം ചെയ്യുന്നത്. വ്യക്തിസ്വാതന്ത്യത്തില്‍ മേലുള്ള ക്രൂരമായ കടന്നു കയറ്റമാണിത്,” കെ സുധാകരൻ പറഞ്ഞു

k sudhakaran, congress, ie malayalam

തിരുവനന്തപുരം: കെ റെയില്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്ക പങ്കുവെച്ചതിന്റെ പേരില്‍ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ക്കു നേരെസിപിഎം സൈബര്‍ സംഘം നടത്തുന്ന വന്യമായ ആക്രമണം നീതികരിക്കാനാവാത്തതാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

വ്യക്തിഹത്യ നടത്തുകയാണ് ഇതു വഴി സിപിഎം ചെയ്യുന്നത്. വ്യക്തിസ്വാതന്ത്യത്തില്‍ മേലുള്ള ക്രൂരമായ കടന്നു കയറ്റമാണിത്.സിപിഎം ഇംഗിതത്തിനു വഴങ്ങി ജീവിച്ചു കൊള്ളുക എന്നതാണ് അവര്‍ നല്‍കുന്ന സന്ദേശം. അല്ലാത്തവരെല്ലാം തങ്ങളുടെ സൈബര്‍ ആക്രമണങ്ങള്‍ക്കു വിധേയരാവുക. ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്ന ഫാസിസ്റ്റ് രീതിയാണ് ഇവർ നടപ്പാക്കുന്നതെന്നും കെ സുധാകരൻ പറഞ്ഞു.

കേരളം രാഷ്ട്രീയ പ്രബുദ്ധതയുടെ നാടല്ലേ? ഇത്രയും അധമമായ പ്രവൃത്തികള്‍ അനുവദിക്കാമോ? കവി റഫീഖ് അഹമ്മദിനേയും കാരശ്ശേരി മാഷിനെപ്പോലുള്ളവര്‍ക്കുമെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ദാക്ഷിണ്യരഹിതമായ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നീതിബോധമുള്ള മലയാളി സമൂഹം പ്രതികരിക്കണമെന്നും കെ സുധാകരന്‍ പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: K sudhakaran against cpim in k rail issue