കവി സച്ചിദാനന്ദന് 2020ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം. മൂന്നു ലക്ഷം രൂപയും ശില്‍പ്പവുx പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. കഥാകൃത്ത് സക്കറിയ ചെയര്‍മാനും നോവലിസ്റ്റ് സാറാ ജോസഫ്, കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം എന്നിവർ അംഗങ്ങളുമായി പുരസ്കാര നിർണയ സമിതിയാണ് കെ സച്ചിദാനന്ദനെ തിരഞ്ഞെടുത്തത്.

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ,കേരള സാഹിത്യ അവാർഡ് , കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയർ ഫെല്ലോഷിപ്പ് , കേരള സാഹിത്യ അക്കാദമി ഫേല്ലോഷിപ്പ്, വയലാർ അവാർഡ്, ഓടക്കുഴൽ പുരസ്കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, ആശാന്‍ പുരസ്‌കാരം, ഉള്ളൂര്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും സച്ചിദാന്ദനെ തേടിയെത്തിയിട്ടുണ്ട്.

1946മേയ്‌ 28-നു തൃശ്ശൂർ ജില്ലയിലാണ് സച്ചിദാനന്ദൻ ജനിച്ചത്. തർജ്ജമകളടക്കം 50-ഓളം പുസ്തകങ്ങൾ രചിച്ചു. 1996 മുതൽ 2006 വരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു. ക്രൈസ്റ്റ് കോളേജില്‍ ഇംഗ്ലീഷ് അധ്യാപകന്‍, ഇന്ത്യന്‍ ലിറ്ററേച്ചറിന്റെ എഡിറ്റര്‍, ഇഗ്നോയില്‍ പരിഭാഷാവകുപ്പ് പ്രൊഫസറും ഡയറക്ടറും എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.