തിരുവനന്തപുരം. സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈനെതിരെ (കെ റെയില്‍) പ്രതിഷേധം ശക്തമാകുന്നു. സെക്രട്ടേറിയറ്റിലേക്ക് കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി നേതാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടന്നു. പരിസ്ഥിതി പ്രവര്‍ത്തകയായ മേധാ പട്കര്‍ സംഗമം ഉദ്ഘാടനം ചെയ്തു.
പദ്ധതിക്കെതിരായി കോഴിക്കോട് കലക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാര്‍ച്ച് നടത്തി. പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമം നടത്തിയതോടെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. കണ്ണീര്‍വാതകം പ്രയോഗിച്ചിട്ടും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയാറായില്ല. കെ റെയില്‍ സര്‍വെ കല്ലുകളുടെ മാതൃകയുമായായിരുന്നു പ്രതിഷേധക്കാരെത്തിയത്.
തൃശൂരും സമാന സാഹചര്യമായിരുന്നു. പ്രതിഷേധ പ്രകടനവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസിനെ മറികടന്ന് പ്രവര്‍ത്തകര്‍ കലക്ടറേറ്റിന് ഉള്ളില്‍ പ്രവേശിച്ചു. മലപ്പുറം തവനൂരിലും കെ റെയിലിനെതിരെ ഇന്ന് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു.
കോട്ടയം സംക്രാന്തി കുഴിയാലിപ്പടിയിൽ സിൽവർലൈൻ കല്ലിടാനായി പൊലീസിന്റെ അകമ്പടിയോടെയായിരുന്നു ഉദ്യോസ്ഥരെത്തിയത്. സര്‍വെ കല്ല് സ്ഥാപിക്കുന്നതും പ്രതിഷേധക്കാരത് നീക്കം ചെയ്യുന്നതും പതിവായതോടെയാണ് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചത്. മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് സ്ഥലത്തെത്തി പ്രദേശവാസികളുമായി സംസാരിച്ചു.
അതേസമയം, ഡൽഹിയിൽ സിൽവർലൈൻ പ്രതിഷേധത്തിനിടെയും സംഘര്‍ഷമുണ്ടായി. കേരളത്തിലെ എംപിമാർ പാർലമെന്റിലേക്ക് നടത്തിയ മാർച്ചിലാണ് സംഘര്‍ഷമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്തതായി എംപിമാർ ആരോപിച്ചു. പാർലമെന്റ് മാർച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘർഷത്തിലേക്ക് നീങ്ങിയത്.
ഹൈബി ഈഡൻ അടക്കമുള്ള എംപിമാർക്ക് മർദ്ദനമേറ്റു. പൊലീസ് ഉദ്യോഗസ്ഥൻ ഹൈബിയുടെ മുഖത്തടിച്ചു. ടിഎൻ പ്രതാപൻ, കെ മുരളീധരൻ തുടങ്ങിയവരെ പൊലീസ് പിടിച്ചു തള്ളി. തനിക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടായതായി രമ്യ ഹരിദാസ് എംപി ആരോപിച്ചു. വനിതാ പൊലീസുകാർ ആരും തന്നെ ഉണ്ടായിരുന്നില്ല എന്ന് രമ്യ ഹരിദാസ് പറഞ്ഞു.
Also Read: എംപിമാരുടെ പാർലമെന്റ് മാർച്ചിൽ സംഘർഷം; ഹൈബി ഈഡൻ അടക്കമുള്ളവരെ കയ്യേറ്റം ചെയ്ത് പൊലീസ്