/indian-express-malayalam/media/media_files/uploads/2022/03/Kodiyeri-Balakrishnan-SAJI-CHERIYAN-CHERIAN.jpg)
തിരുവനന്തപുരം: കെ റെയിൽ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് കോലീബി സഖ്യത്തിന് നീക്കം നടക്കുന്നെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ബിജെപി ജാഥയെ സ്വീകരിക്കാൻ മുസ്ലിം ലീഗ് നേതാവ് പോകുന്നുവെന്നും കോലീബി സഖ്യം ഇതിൽ നിന്ന് വ്യക്തമാണെന്നും കോടിയേരി പറഞ്ഞു. സിൽവർ ലൈൻ പ്രതിഷേധവും ഇതിന്റെ ഭാഗമാണെന്നും അദ്ദഹം ആരോപിച്ചു.
സാമൂഹ്യാഘാത പഠനത്തിനായി കെ-റെയിലാണ് കല്ലിടൽ നടത്തുന്നതെന്നും റവന്യൂ വകുപ്പല്ലെന്നും അദ്ദേഹം പറഞ്ഞു. "കെ റെയിൽ കല്ലിടലിൽ അവ്യക്തതയില്ല. സാമൂഹിക ആഘാത പഠനത്തിനായുള്ള കല്ലിടലാണ് നിലവിൽ നടക്കുന്നത്. കെ റയിൽ ആണ് കല്ലിടുന്നത്, റവന്യു വകുപ്പല്ല. അതിനാൽ റവന്യൂ വകുപ്പ് ഇക്കാര്യം അറിയേണ്ടതില്ല. ഭൂമി ഏറ്റെടുക്കുമ്പോഴാണ് റവന്യൂ വകുപ്പിന് ചുമതല," കോടിയേരി പറഞ്ഞു.
സിൽവർ ലൈനിൽ സിപിഐക്ക് എതിർപ്പുണ്ടെങ്കിൽ പറയേണ്ടത് സിപിഐ സെക്രട്ടറി ആണ്. മറ്റാരെങ്കിലും പറയുന്നത് കാര്യമാക്കുന്നില്ല. സി പി ഐക്ക് എതിർപ്പുണ്ടങ്കിൽ അത് സി പി എമ്മിൽ അറിയിക്കാനുള്ള അവകാശം ഇപ്പോൾ ഉണ്ടെന്നും കോടിയേരി പറഞ്ഞു.
നഷ്ടപരിഹാരം നൽകിയ ശേഷമേ സിൽവർ ലൈനിനായി ഭൂമി ഏറ്റെടുക്കൂ. പദ്ധതിക്ക് കേന്ദ്രം അന്തിമ അനുമതി നൽകിയില്ലെങ്കിൽ സംസ്ഥാന സർക്കാർ വേറെ വഴി നോക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
അതേസമയം, സിൽവർ ലൈനിനെതിരായ സമരത്തില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമുണ്ടെന്നും അത്തരം സംഘടനകൾ പ്രതിഷേധത്തിന് പരിശീലനം നൽകുന്നുണ്ടെന്നും മന്ത്രി സജി ചെറിയാൻ ആരോപിച്ചു. ഇത്തരത്തിൽ പൊലീസിനെ ആക്രമിക്കാന്‍ ആയുധങ്ങള്‍ കരുതിയതായും മന്ത്രി ആരോപിച്ചു.
Aso Read: കെ-റെയില്‍: മാമലയിലും സര്‍വെക്കല്ല് പിഴുതെറിഞ്ഞു; പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.