scorecardresearch

ആദ്യം സെമി സ്പീഡ് ട്രെയിന്‍; കെ റെയിലില്‍ ഇ ശ്രീധരന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി

റിപ്പോര്‍ട്ട് കെ വി തോമസ് മുഖ്യമന്ത്രിക്ക് കൈമാറി

റിപ്പോര്‍ട്ട് കെ വി തോമസ് മുഖ്യമന്ത്രിക്ക് കൈമാറി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
E Sreedharan|K-RAIL

ആദ്യം സെമി സ്പീഡ് ട്രെയിന്‍; കെ റെയിലില്‍ ഇ ശ്രീധരന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിലില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് മെട്രോമാന്‍ ഇ ശ്രീധരന്റെ റിപ്പോര്‍ട്ട്. നിലവിലെ ഡിപിആര്‍ മാറ്റണമെന്നും ആദ്യം സെമി സ്പീഡ് ട്രെയിന്‍ നടപ്പാക്കണമെന്നുമാണ് ഇ ശ്രീധരന്റെ നിര്‍ദ്ദേശം. നിലവിലെ പദ്ധതി പ്രായോഗികമല്ലെന്നും ഹൈ സ്പീഡ് ട്രെയിന്‍ പിന്നീട് മതിയെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍ട്ട് കെ വി തോമസ് മുഖ്യമന്ത്രിക്ക് കൈമാറി.

Advertisment

ആദ്യം സെമി ഹൈസ്പീഡ് റെയില്‍ വേണമെന്നും പിന്നീട് ഇത് ഹൈസ്പീഡാക്കണമെന്നും ശ്രീധരന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നിലവിലെ സില്‍വര്‍ ലൈന്‍ ദേശീയ റെയില്‍പാതയുമായി ബന്ധിപ്പിക്കാന്‍ കഴിയുന്നതല്ല. പുതിയ പാതയെ ദേശീയ റെയില്‍പാതയുമായി ബന്ധിപ്പിക്കാന്‍ കഴിയണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതി ബ്രോഡ്ഗേജ് സംവിധാനത്തിലേക്ക് മാറിയാലേ ഇതെല്ലാം സാധ്യമാകൂ. മംഗലാപുരം ഉള്‍പ്പടെ കേരളത്തിനു പുറത്തേക്കും ഹൈസ്പീഡ് പാത നീട്ടണമെന്നും നിര്‍ദ്ദേശമുണ്ട്.

ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ വി തോമസ് കഴിഞ്ഞ ദിവസം പൊന്നാനിയിലെ വീട്ടിലെത്തി ഇ ശ്രീധരനെ കണ്ടിരുന്നു. സംസ്ഥാനത്ത് കെ റെയില്‍ പദ്ധതി എങ്ങനെ നടപ്പാക്കാം എന്നതിനെ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ തേടിയാണ് കെ വി തോമസ് ശ്രീധരനെ കണ്ടത്. കെ റെയില്‍ പദ്ധതിയില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്താമെന്ന് നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കാമെന്നും ഇരുവരും അറിയിച്ചിരുന്നു. പദ്ധതിക്കെതിരെ കടുത്ത നിലപാടായിരുന്നു നേരത്തെ ഇ ശ്രീധരന് ഉണ്ടായിരുന്നത്.

Advertisment

കെ- റെയില്‍ പദ്ധതി യാഥാര്‍ഥ്യമായാല്‍ കേരളം രണ്ടായി പിളരുമെന്നും പദ്ധതി പൂര്‍ത്തിയാക്കാന്‍ 15 വര്‍ഷമെങ്കിലും വേണ്ടിവരുമെന്നുമായിരുന്നു ഇ ശ്രീഛരന്റെ മുന്‍ നിലപാട്. എന്നാല്‍ പദ്ധതി നിവിലലെ രീതിയില്‍ പ്രായോഗികമല്ലെന്നാണ് നേരത്തെ പറഞ്ഞതെന്നാണ് ഇ ശ്രീധരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

K Rail E Sreedharan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: