Latest News

കെ-റെയിൽ ഡിപിആർ പുറത്തുവിട്ടു; കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടത് കൊല്ലത്ത്, 2025–26ല്‍ കമ്മിഷന്‍ ചെയ്യും

ആറ് വോള്യങ്ങളായി 3773 പേജുള്ള ഡിപിആറിൽ പദ്ധതിയുടെ ഭാഗമായി പൊളിക്കേണ്ടി വരുന്ന കെട്ടിടങ്ങളുടെ എണ്ണവും നിർമാണ ഘട്ടത്തിൽ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളും വ്യക്തമാക്കുന്നുണ്ട്

SilverLine project, K-Rail Indian Railways, SilverLine semi high speed rail project Kerala, Kerala high court on SilverLine rail project land acquisition notifiacation, erLine project protest, CM Pinarayi Vijayan on SilverLine project, K-Rail SilverLine, VD Satheesan വിഡി സതീശൻ, പിണറായി വിജയൻ,കെ റെയിൽ, SilverLine news, K-Rail news, kerala news, malayalam news, news in malayalam, latest news, indian express malayalam, ie malayalam

തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയുടെ ഡീറ്റൈൽഡ് പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) സംസ്ഥാന സർക്കാർ പുറത്തുവിട്ടു. ആറ് വോള്യങ്ങളായി 3773 പേജുള്ള ഡിപിആറിൽ പദ്ധതിയുടെ ഭാഗമായി പൊളിക്കേണ്ടി വരുന്ന കെട്ടിടങ്ങളുടെ എണ്ണവും നിർമാണ ഘട്ടത്തിൽ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളും വ്യക്തമാക്കുന്നുണ്ട്. നിയമസഭാ വെബ്‌സൈറ്റിലാണ് ഡിപിആർ പ്രസിദ്ധീകരിച്ചത്.

2025–26ല്‍ പദ്ധതി കമ്മിഷന്‍ ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രതിദിന വരുമാനം പ്രതീക്ഷിക്കുന്നത് ആറു കോടി. ദിവസേന 79,934 യാത്രക്കാരെ പ്രതീക്ഷിക്കുന്നു. ഒരു ട്രെയിനില്‍ ഒന്‍പതു കോച്ചുകളിലായി 675 പേര്‍ക്ക് യാത്ര ചെയ്യാം. യാത്രക്കാർക്ക് ബിസിനസ്, സ്റ്റാന്‍ഡേഡ് എന്നിങ്ങനെ രണ്ടു ക്ലാസുകളുണ്ടാകും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസ്റ്റുകൾക്കായി പ്രത്യേക ട്രെയിനമുണ്ടാകും. രാവിലെ അഞ്ചുമുതല്‍ രാത്രി 11 മണിവരെയാണ് ട്രെയിൻ സർവീസുണ്ടാകും.

ട്രാഫിക് സർവേ, ജിയോ ടെക്‌നിക്കൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട്, ടോപ്പോഗ്രാഫിക് സർവേ തുടങ്ങി ആറ്‌ ഭാഗങ്ങളടങ്ങുന്നതാണ്‌ റിപ്പോർട്ട്‌. പദ്ധതി നടപ്പിലായാല്‍ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് പറയുന്ന സാധ്യത പഠന റിപ്പോർട്ടും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയിലൂടെ ഉണ്ടാകുന്ന ഇന്ധന ലാഭം സമയലാഭം തുടങ്ങിവയാണ് ട്രാഫിക് സർവേയിൽ. പദ്ധതി പ്രദേശത്തെ സസ്യജാലങ്ങളെ കുറിച്ചുള്ള പഠനവും റിപ്പോർട്ടും ഡിപിആറിൽ ഉൾപ്പെടുന്നു.

കേരളത്തിൽ നിലവിലുള്ള റെയിൽ-റോഡ് ​ഗതാ​ഗത സംവിധാനങ്ങൾ ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ അപര്യാപ്‌തമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അയൽ സംസ്ഥാനങ്ങളിൽ ഉള്ളതിനെക്കാൾ 30 മുതൽ 40 ശതമാനം സഞ്ചാര വേ​ഗം കേരളത്തിൽ കുറവാണെന്നും അതിനാൽ ഇത്തരമൊരു പദ്ധതി ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നത്.

റിപ്പോർട്ട് പ്രകാരം പദ്ധതിയ്‌ക്ക്‌ 1226.45 ഹെക്‌ടർ ഭൂമി ആവശ്യമാണ്‌. സര്‍ക്കാര്‍ ഭൂമിയേക്കാളും സ്വകാര്യ വ്യക്തികളുടെ ഭൂമിയാണ് ഏറ്റെടുക്കുക. ആകെ പദ്ധതിയുടെ 80 ശതമാനവും സ്വകാര്യ ഭൂമിയിലായിരിക്കും. 44.28 ഹെക്‌ടർ ഇന്ത്യൻ റെയിൽവേയിൽ നിന്നും കണ്ടെത്തും. കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടി വരിക കൊല്ലത്താണെന്നും ഡിപിആർ വ്യക്തമാക്കുന്നു.

നേരത്തെ ഡിപിആർ പുറത്തുവിടുന്നതിൽ നിരവധി സാങ്കേതിക പ്രശ്‌നങ്ങൾ സർക്കാർ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഡിപിആർ സിഡിയാക്കി നൽകിയെന്ന തെറ്റായ മറുപടി നിയമസഭയിൽ നൽകിയതിന് അൻവർ സാദത്ത് എംഎൽഎ മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് സ്പീക്കർക്ക് പരാതി നൽകിയിരുന്നു.

Also Read: നിയമസഭയിൽ ഒന്നും മറച്ചുവച്ചിട്ടില്ല, സിൽവർ ലൈനിലെ എതിർപ്പിൽ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: K rail detailed project report released

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express