ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​ര തു​ക ഗോരക്ഷകർ കൊലപ്പെടുത്തിയ ജുനൈദിന്റെ ഉമ്മയ്ക്ക് സമർപ്പിക്കുമെന്ന് എഴുത്തുകാരൻ കെ.പി രാമനുണ്ണി. പു​ര​സ്കാ​ര തു​ക​യി​ൽ​നി​ന്നു മൂ​ന്നു രൂ​പ മാ​ത്രം എ​ടു​ത്തി​ട്ട് ബാ​ക്കി തു​ക മു​ഴു​വ​ൻ കൊ​ല്ല​പ്പെ​ട്ട ജു​നൈ​ദി​ന്‍റെ മാ​താ​വി​ന് കൈ​മാ​റു​മെ​ന്നാ​ണു രാ​മ​നു​ണ്ണി അറിയിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ലക്ഷംരൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് കെപിരാമനുണ്ണിക്ക് ലഭിക്കുന്ന പുരസ്ക്കാരം.   കെ പി രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം എന്ന കൃതിക്കാണ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചത്.

കേരള സാഹിത്യ അക്കാദമി പുരസ്കാരം, വയലാർ പുരസ്കാരം എന്നിങ്ങനെ വിവിധ പുരസ്കാരങ്ങൾ രാമനുണ്ണിയെ തേടിയെത്തിയിട്ടുണ്ട്. വിധാതാവിന്റെ ചിരി ആദ്യ കഥാസമാഹാരവും സൂഫി പറഞ്ഞ കഥ ആദ്യനോവലുമാണ്. സൂഫി പറഞ്ഞ കഥയ്ക്കായിരുന്നു കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചത്

ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ഡ​ൽ​ഹി-​മ​ഥു​ര ട്രെ​യി​ൻ യാ​ത്ര​ക്കി​ടെ ജു​നൈ​ദ് എ​ന്ന പ​തി​നാ​റു​കാ​ര​ൻ ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ മ​ർ​ദ​ന​മേ​റ്റു മ​രി​ച്ച​ത്. ഒ​രു സം​ഘം ആ​ളു​ക​ൾ മു​സ്ലീം എ​ന്നും ബീ​ഫ് ക​ഴി​ക്കു​ന്ന​വ​ർ എ​ന്നും ആ​ക്രോ​ശി​ച്ച് ജു​നൈ​ദി​നെ​യും സ​ഹോ​ദ​ര​നെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പെരുനാളിനോട് അനുബന്ധിച്ച് വസ്ത്രങ്ങളും മറ്റും എടുക്കാൻ ഡൽഹിയിൽ​ പോയി മടങ്ങുകയായിരുന്നു ജുനൈദ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.